ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേഹപ്രയത്നം (തുടൎച്ച). 19

രുചി തന്നെ ഉണ്ടാകും. പകൽ മുഴുവൻ വേല ചെയ്യുന്നവൎക്കു
രാത്രി നല്ല ഉറക്കും സുഖവും ഉണ്ടാകയും ചെയ്യും.

ഉപജീവനം ദേഹാദ്ധ്വാനം സുഖദേഹികൾ പൂൎവ്വന്മാർ
സൎവ്വം പ്രയത്നം സാഫല്യം ആരോഗ്യം
ലഭിക്ക ധനാധിക്യം

12. ദേഹപ്രയത്നം (തുടൎച്ച).

ഒരു കൃഷിക്കാരൻ മരിക്കാറായപ്പോൾ താൻ ജീവകാലം
മുഴുവൻ ചെയ്ത പ്രവൃത്തി തന്നെ തന്റെ മക്കളും ചെയ്യേണം
എന്നു നിനെച്ചു അതിലേക്കു അവരെ ഉത്സാഹിപ്പിക്കേണ്ടതി
നായി അവൻ ഒരു കൌശലം പ്രയോഗിച്ചു. അതെന്തെ
ന്നാൽ:—അവൻ അവരെ തന്റെ കിടക്കക്കരികെ വിളിച്ചു
വരുത്തി അവരോടു "എന്റെ മക്കളേ! നിങ്ങൾക്കു അവകാ
ശമായി തരുവാൻ എനിക്കു എന്റെ വയലും മുന്തിരിങ്ങാ
ത്തോട്ടവും മാത്രമേ ഉള്ളൂ. നിങ്ങൾ അതു പങ്കിടാതെ കൂട്ടവ
കാശമായി അനുഭവിച്ചു കൊൾവിൻ. എങ്കിലും ഒരു കാൎയ്യം
ഓൎമ്മ വെക്കേണം. ഈ നിലങ്ങൾ നിങ്ങളുടെ കൈക്കൽനിന്നു
ഒരിക്കലും പോയ്പോകരുതു. കാരണം എനിക്കു മറ്റുവല്ല
നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം ഈ നിലങ്ങളിൽ
ഒരേടത്തു മറഞ്ഞു കിടപ്പുണ്ടു" എന്നു പറഞ്ഞു. അതിന്റെ
ശേഷം കൃഷിക്കാരൻ മരിച്ചു.

അച്ഛന്റെ മരണശേഷം മക്കൾ തങ്ങൾക്കു അവകാശ
മായി കിട്ടിയ നിലത്തിൽ എവിടെയോ ഒരു നിധിയു
ണ്ടെന്നാകുന്നു അച്ഛൻ പറഞ്ഞതു എന്നു കരുതി ഒരു സൂചി
പ്പഴുതുപോലും വിടാതെ വയലും തോട്ടവും മുഴുവനെ കിളച്ചു
മറിച്ചു നോക്കി. എങ്കിലും യാതൊരു നിക്ഷേപവും നിധി
വെപ്പും അവർ കണ്ടില്ല. അതുകൊണ്ടു അവർ നിലം തട്ടി

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/27&oldid=197189" എന്ന താളിൽനിന്ന് ശേഖരിച്ചത്