ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 രണ്ടാംപാഠപുസ്തകം.

നിരത്തി അതിൽ കൃഷിചെയ്തു. അപ്പോൾ മണ്ണിന്റെ ഇളക്കം
നിമിത്തം വിത്തു ഏറ്റവും വിശേഷമായി തഴച്ചു വളൎന്നു
എത്രയും സുലഭമായ ഒരു വിള കൊയ്തെടുക്കുവാൻ ഇടയായി.
അപ്പോൾ അവൎക്കു ഇതു തന്നെയായിരുന്നു അച്ഛൻ പറഞ്ഞ
നിക്ഷേപം എന്നു മനസ്സിലായി.

തങ്ങൾ സ്വന്തകരങ്ങളാൽ ചെയ്ത പ്രവൃത്തിയുടെ ഫലം
അത്യന്തം സന്തോഷകാരണമായി തീൎന്നതിനാൽ അതുമുതൽ
അവർ വത്സരന്തോറും തങ്ങൾ തന്നെ വയലിൽ അദ്ധ്വാ
നിച്ചു പ്രവൃത്തിച്ചു കൃഷി ചെയ്തു പോന്നു.

"എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം."

അവകാശം നിക്ഷേപം തഴച്ചു സ്വന്തകരങ്ങൾ
പങ്കിടുക നിധി സുലഭം നിധിവെപ്പു
കൂട്ടവകാശം സൂചിപ്പഴുതു

13. ഒട്ടകപ്പക്ഷി.

പറവജാതികളിൽ വെച്ചു ഏറ്റവും വലിയതു കോഴിവ
ൎഗ്ഗത്തിൽ ഉൾപ്പെട്ട ഒട്ടകപ്പക്ഷി തന്നെ. അതു പറക്കുന്നതു
ദുൎല്ലഭം. അതിശീഘ്രത്തിൽ ഓടുകയത്രെ ചെയ്യുന്നതു. ഒരു
നിമിഷത്തിൽ ഒരു നാഴിക ഓടും. അതിവേഗതയുള്ള അറ
ബിക്കുതിരെക്കുപോലും അതിനോടു പാഞ്ഞെത്തുവാൻ പ്ര
യാസം. ശക്തിയും ധാരാളമുണ്ടു. മൂപ്പെത്തിയ ഒട്ടകപ്പക്ഷി
ഒരു ചവിട്ടു കൊടുത്താൽ കുറുക്കൻ, ചെന്നായി മുതലായ ദുഷ്ട
ജന്തുക്കൾ ചത്തുപോകും.

വളൎച്ച തികെഞ്ഞ ഒട്ടകപ്പക്ഷിക്കു എട്ടടി ഉയരം ഉണ്ടാ
കും. അതിന്നു തലെക്കും കഴുത്തിന്നും കാലുകൾക്കും തൂവലില്ല.
അവ ഒട്ടകത്തിന്റേവ പോലെ ആകയാലത്രേ ഇതിന്നു ഒട്ടക
പ്പക്ഷി എന്നു പേർ പറയുന്നതു. ഉടലിൽ പൂവന്നു കറുപ്പും

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/28&oldid=197190" എന്ന താളിൽനിന്ന് ശേഖരിച്ചത്