ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 രണ്ടാംപാഠപുസ്തകം.

എവിടെ എങ്കിലും മറഞ്ഞാൽ തന്റെ ശത്രുവിനെ കാണുന്നി
ല്ലെങ്കിൽ ശത്രു തന്നെയും കാണുന്നില്ല എന്നൊരു ഭോഷത്വം
അതിന്നുണ്ടു.

ഒട്ടകപ്പക്ഷി കോഴിയെ പോലെ ധാന്യങ്ങളും സസ്യങ്ങളു
ടെ മുളയും മറ്റും തിന്നു ഉപജീവിക്കുന്നു. ചെറു പ്രാണിക
ളെയും കല്ലും മണ്ണും ആണിയും കൂടി തിന്നുകയും ചെയ്യും.
അതിന്നു ഒട്ടകത്തെ പോലെ നാലഞ്ചു ദിവസത്തോളം
വെള്ളം കുടിക്കാതിരിക്കാൻ ശക്തിയുണ്ടു. ചിലർ അതിന്നു
തീവിഴുങ്ങിപ്പക്ഷി എന്നു പേർ പറയുന്ന സംഗതി അതു
തീക്കട്ട കൊത്തി വിഴുങ്ങുന്നതുകൊണ്ടാകുന്നുപോൽ.

ഇളംപ്രായത്തിലിരിക്കുന്ന ഒട്ടകപ്പക്ഷിയെ മനുഷ്യർ തി
ന്നും. മൂത്താൽ മാംസത്തിന്നു ഉറപ്പും അരുചിയും ആയി
പ്പോകും. ഇറച്ചിയെക്കാൾ അതിന്റെ മുട്ട അധികം പ്രയോ
ജനമുള്ളതു. ഒരു മുട്ട ഒരു തേങ്ങയോളം വലിപ്പമുള്ളതും
ഇരുപത്തുനാലു കോഴിമുട്ടയുടെ ഘനമുള്ളതും ആയിരിക്കും.
അറവികൾ അതു എടുത്തു അതിന്റെ തല ഒരു വശം അല്പം
തുറന്നു അങ്ങിനെതന്നെ നെരിപ്പിന്മേൽ വെച്ചു, ഒരു കോൽ
കൊണ്ടു ഇളക്കി വേവിക്കും. അതു ഉറച്ചു കട്ടിയായാൽ
എടുത്തു ഭക്ഷിക്കും. ഈ അവസ്ഥയിൽനിന്നു ആ മുട്ടയുടെ
തോടു എത്ര ഉറപ്പുള്ളതെന്നു ഊഹിച്ചറിയാമല്ലൊ. അതു
ആനക്കൊമ്പുപോലെ വെണ്മയായതും ആകുന്നു. അഫ്രി
ക്കായിലെ കാഫ്രികൾ മുട്ടത്തോടു ഓട്ടുപാത്രം പോലെ പെരു
മാറിവരുന്നു. ഒട്ടകപ്പക്ഷിയുടെ തൂവലിന്നു ചില നാടുകളിൽ
വളരെ പ്രിയമാകുന്നു. ഒരു റാത്തലിന്നു നൂറുറുപ്പികയോളം
വിലയുണ്ടു.

പറവ ‌ അതിശീഘ്രം ചെന്നായി ഭോഷത്വം ഒരുവശം വെണ്മ
ദുൎല്ലഭം ജീവാധാരം വേട്ടക്കാർ മുള നെരിപ്പു പ്രിയം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/30&oldid=197192" എന്ന താളിൽനിന്ന് ശേഖരിച്ചത്