ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 രണ്ടാംപാഠപുസ്തകം.

ഇതു മുറിച്ചു പുഴുങ്ങി കളിയടക്കയാക്കുകയും പഴുത്താൽ വെള്ള
ത്തിൽ ഇട്ടു നീറ്റടക്കയാക്കുകയും അല്ലെങ്കിൽ ഉണക്കി കൊട്ട
ടക്കയാക്കുകയും ചെയ്യും. വെറ്റില മുറുക്കുന്നവർ ഇതെല്ലാ
തരവും ഉപയോഗിക്കുന്നു. കഴുങ്ങിന്റെ പട്ടകൊണ്ടു ചൂൽ
ഉണ്ടാക്കുകയും പാള വെള്ളം കോരുവാനും മറ്റും ഉപകരി
ക്കയും ചെയ്യും. ഇതിന്റെ തടിമരം ചീന്തി അലകാക്കിയാ
ലോ മുഴുവനെയോ വീട്ടിന്റെ മേൽപുരെക്കും മറ്റും ഉതകും.

തെങ്ങിന്നും കഴുങ്ങിന്നും എന്ന പോലെ പനെക്കും, നെറു
കയിലാകുന്നു ഓല. ഇതിന്നു അധികം നനവു ആവശ്യമില്ല.
മറ്റു യാതൊരു വൃക്ഷങ്ങളും വളരാത്ത മണൽപ്രദേശങ്ങളിൽ
പോലും ഇതുണ്ടാകും. നമ്മുടെ രാജ്യത്തിൽ വളരുന്നതിനെ
ക്കാൾ ഇതു അധികമായി നമുക്കു എത്രയും തെക്കുള്ള തിരുനെ
ല്വേലിജില്ലയിലാകുന്നു വളരുന്നതു. അവിടെ പ്രധാനമായി
ഈ ഒരു വൃക്ഷമേ ഉള്ളു. ചാണാർ എന്ന ജാതിക്കാരിൽ മിക്ക
വരും ഇതിനാൽ അത്രെ ഉപജീവനം കഴിച്ചു വരുന്നതു. അതു
വിചാരിച്ചാൽ ഈ നാട്ടിൽ തെങ്ങു ഏതുപ്രകാരമോ അപ്ര
കാരം തന്നെ പന ആ നാട്ടിലും എന്നു പറയാമല്ലൊ.
പനയിൽ പല ജാതികളുണ്ടു. കരിമ്പന (എഴുത്തോല
പ്പന) കുടയോലപ്പന, കണ്ണിപ്പന (ആനപ്പന ഈറമ്പന)
എന്നൊക്കെ ഇവെക്കു പേർ. തെങ്ങിൽനിന്നെന്ന പോലെ
തന്നെ പനയിൽനിന്നും കള്ളെടുത്തു ചക്കരയും വെല്ലവും
ഉണ്ടാക്കുന്നു. പനയോലകൊണ്ടു പുര മേയും. കുടപ്പന
യുടെ ഓലകൊണ്ടു കുടയുണ്ടാക്കുന്നു. ആനപ്പനയുടെ ഓല
ആനെക്കു എത്രയും പ്രിയമായ ആഹാരം. അതിന്റെ കണ്ണി
കൊണ്ടു മത്സ്യത്തെ ചൂണ്ടലിട്ടു പിടിക്കും. എഴുത്തോലപ്പന
യുടെ ഓല നേരെ മുറിച്ചു എഴുതുവാനുപയോഗിക്കുന്നു.
അതിന്റെ കരിക്കും ഇള നീരും തിന്മാനും കുടിപ്പാനും നല്ലതാ
കുന്നു. പനങ്കിഴങ്ങാകുന്ന പനങ്കൂമ്പും ചില ആളുകൾ തിന്നും.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/32&oldid=197194" എന്ന താളിൽനിന്ന് ശേഖരിച്ചത്