ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൎവ്വതങ്ങളും നദികളും. 25

പനമരം കഴുങ്ങുപോലെ തന്നെ ഓരോ പണിക്കുതകും. ഈ
നാട്ടിൽ പ്രധാനമായി വെള്ളം ഒഴുകുന്ന പാത്തികൾക്കായി
അതെടുക്കുന്നു.

ഉലയുന്നു പട്ട നെറുക പാത്തി
ഉതകും അലകു പനങ്കൂമ്പു മത്സ്യം

15. പൎവ്വതങ്ങളും നദികളും.

"മലയരികെ ഉറവു" എന്നൊരു ചൊല്ലുണ്ടു. അതുകൊണ്ടു
ഒരു പുഴ കണ്ടാൽ അതു ഉത്ഭവിക്കുന്നതു ഒരു മലയുടെ അടി
വാരത്തിൽ എന്നതു നിശ്ചയം. വലിയ മലെക്കു പൎവ്വതം എന്നു
പേർ. അതു സമനിലത്തിൽനിന്നു ചാമ്പ്രയായോ കിഴുക്കാന്തൂ
ക്കമായോ വളരെ ഉയൎന്നിരിക്കും. മേൽഭാഗം കൂമ്പിച്ചു വരുന്ന
തിന്നു കൊടുമുടി എന്നോ ശിഖരം എന്നോ പേർ പറയുന്നു.
അനേകശിഖരങ്ങളായി നീണ്ടു കിടക്കുന്ന മലെക്കു തുടർമല
എന്നോ മലനിര എന്നോ പറയും. നമ്മുടെ മലയാളരാജ്യ
ത്തിന്റെ കിഴക്കുഭാഗം നെടുനീളത്തിൽ ഒരു മലനിരയുണ്ടു.
മലകൾ താണ പ്രദേശത്തെക്കാൾ തണുപ്പു അധികമുള്ളതാ
യിരിക്കും. അത്യന്തം ഉയരമുള്ള പൎവ്വതങ്ങളുടെ മേൽ ശീതം
നിമിത്തം വെള്ളം ഉറച്ചു കട്ടിയായിപ്പോകും. നമ്മുടെഇന്ത്യാ
രാജ്യത്തിന്നു വടക്കുള്ള മലനിര ഈ ഭൂമിയിലേക്കു വെച്ചു അത്യു
ന്നതമായതാകുന്നു. അതിന്മേൽ ആണ്ടു മുഴുവനും ഉഷ്ണകാല
ത്തും കൂടി വെള്ളം ഉരുകാതെ നിത്യം കട്ടിയായി മലയെ മൂടി
ക്കിടക്കുന്നു. അതുകൊണ്ടു ആ പൎവ്വതത്തിന്നു ഹിമാലയം
എന്നു പേർ. ചിലപ്പോൾ അതിന്റെ കീഴോട്ടുള്ള ഹിമം വേ
നൽക്കാലം ഉരുകും. അപ്പോൾ അതിന്നു സമീപമുള്ള പുഴ
കൾ കവിഞ്ഞൊഴുകുന്നു. മിക്കവാറും മലകളിൽ വൃക്ഷങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/33&oldid=197195" എന്ന താളിൽനിന്ന് ശേഖരിച്ചത്