ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 രണ്ടാംപാഠപുസ്തകം.

പലവിധം അടുത്തടുത്തു വളൎന്നു വങ്കാടുകളായിത്തീരുന്നു.
അവയിൽ നാനാവിധ കാട്ടുമൃഗങ്ങൾ ജീവിക്കുന്നു.

"നദികൾ ആകാശത്തിൽ ഉരുവായി ഭൂമിയിൽ ജനിക്കുന്നു"
എന്നു ഒരു ഗ്രന്ഥകൎത്താവു ഒരിക്കൽ പറഞ്ഞിരിക്കുന്നു. അ
തിന്റെ സാരം പറയാം. ആകാശത്തിൽ ഉണ്ടാകുന്ന കാൎമ്മേ
ഘങ്ങൾ മഴയായി പൎവ്വതങ്ങളിന്മേൽ പെയ്യുകയും അവ ആ
വെള്ളത്തെ കീഴോട്ടു വലിച്ചെടുക്കയും ചെയ്യുന്നു. അങ്ങിനെ
ഉൾവലിയുന്ന വെള്ളം മലയുടെ ചരിവുകളിൽനിന്നും അടി
വാരത്തിൽനിന്നും ഉറവുകളായി പുറത്തേക്കു പുറപ്പെട്ടു ഇങ്ങി
നെ അനേക ഉറവുകളും അരുവികളും ചേൎന്നു ഒഴുകി ഒരു
ചെറിയ പുഴയായിത്തീരുകയും വീണ്ടും വഴിക്കൽവെച്ചു പല
ദിക്കിൽനിന്നും അരുവികളും ചെറുപുഴകളും ഇതിനോടു വന്നു
ചേൎന്നു അതു ഒരു വലിയ നദി ആയിത്തീരുകയും ചെയ്യുന്നു.
ഒടുവിൽ സമുദ്രത്തിൽ ചെന്നു വീഴുമ്പോൾ ചില നദികൾ
അവതന്നെ സമുദ്രം പോലെ ഇരിക്കും. സമുദ്രത്തിന്നു സമീപം
പുഴവെള്ളം ഉപ്പുരസമായിരിക്കും. ഉൾനാടുകളിലുള്ള ഭാഗം
ശുദ്ധജലവുമായിരിക്കും. പുഴയിലും കടലിലും ഉള്ള മത്സ്യ
ങ്ങൾക്കു കുറെ ഭേദമുണ്ടു. പുഴകളിൽ മത്സ്യങ്ങളല്ലാതെ നീർ
നായി, മുതല, മണ്ണൻ മുതലായ ചില ദുഷ്ടജന്തുക്കളുമുണ്ടു.
മലകളിൽനിന്നു പുഴകൾ പൂറപ്പെട്ടുവരുന്നതുകൊണ്ടു മലക
ളിന്മേൽ വളരുന്ന വന്മരങ്ങൾ മുറിച്ചു എളുപ്പത്തിൽ പുഴ
യിൽ കൂടെ ഒഴുക്കി അന്യദിക്കുകളിലേക്കു കൊണ്ടുപോകാം.

അടിവാരം അത്യുന്നതം ഉരുവായി അരുവി
കിഴുക്കാന്തൂക്കം ആണ്ടു ഗ്രന്ഥകൎത്താവു അന്യദിക്കുകൾ
നെടുനീളം ഹിമാലയം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/34&oldid=197196" എന്ന താളിൽനിന്ന് ശേഖരിച്ചത്