ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എരുമയും ആടും. 27

16. എരുമയും ആടും.

ഒന്നാം പാഠപുസ്തകത്തിൽ നിങ്ങൾ പശുവിനെ കുറിച്ചു
പഠിച്ചിരിക്കുന്നുവല്ലോ. അതിനെപോലെ തന്നെ പ്രയോജന
മുള്ള നാട്ടുമൃഗങ്ങളാകുന്നു എരുമയും ആടും. എരുമ പശു
വിനെപോലെ കാഴ്ചെക്കു ഭംഗിയില്ല. അതിന്റെ തല എത്ര
യും വിരൂപവും കൊമ്പുകൾ പരന്നുവളഞ്ഞു നീണ്ടവയും ആ
കുന്നു. ചളിയിൽ വീണുരുളുവാൻ താത്പൎയ്യപ്പെടുന്നതുകൊണ്ടു
ശരീരം എപ്പോഴും മലിനമായിരിക്കും. സ്വഭാവത്തിൽ പശു
വിനെക്കാൾ സൌമ്യത കുറയും. ഇതിന്റെ ആൺജാതിക്കു
പോത്തു എന്നു പേർ.

എരുമയുടെ പാൽ കുടിക്കയും തൈർ, വെണ്ണ മുതലായതു
ഉണ്ടാക്കയും ചെയ്യും. പോത്തിനെ പൂട്ടുവാനും വണ്ടിക്കു
കെട്ടുവാനും ഉപയോഗിക്കും. ഈ രാജ്യത്തിൽ ചില സ്ഥല
ങ്ങളിൽ ഇതിന്റെ മാംസം ഭക്ഷിക്കുന്നവരും ഉണ്ടു. പോത്തി
ന്റെ കൊമ്പു എത്രയും ബലമുള്ളതാകുന്നു. അതു മിനുസ
മാക്കി ചീൎപ്പു, കത്തിപ്പിടി മുതലായവയുണ്ടാക്കും.

ആടുകളിൽ ചെമ്മരിയാടു, കോലാടു എന്ന രണ്ടുവക
പ്രധാനം. ഇതു എത്രയും സൌമ്യതയുള്ള ഒരു മൃഗമാകുന്നു.
ചെമ്മരിയാടുകൾക്കു എത്രയും കിഴുക്കാന്തൂക്കമായ സ്ഥലത്തു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/35&oldid=197197" എന്ന താളിൽനിന്ന് ശേഖരിച്ചത്