ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 രണ്ടാംപാഠപുസ്തകം.

പോലും കാൽ തെറ്റി വീഴാതെ നടപ്പാൻ കഴിയും. കോലാ
ട്ടിന്റെ പാൽ പശുവിൻ പാലിനേക്കാൾ കൊഴുപ്പും രുചിയു
മുള്ളതാകുന്നു. ആടു മിക്ക സസ്യങ്ങളും ഭക്ഷിക്കുന്നതു നിമിത്തം
അതിന്റെ പാൽ ചില രോഗങ്ങൾക്കു പറ്റിയ ഔഷധവു
മാകുന്നു. ചെമ്മരിയാടുകളുടെ രോമം കത്രിച്ചെടുത്തു കമ്പി
ളിനൂലാക്കി നൂറ്റു അതുകൊണ്ടു എത്രയും മാൎദ്ദവമായ ച
കലാസ്സുകളും കമ്പിളികളും നെയ്തുണ്ടാക്കുന്നു. നമ്മുടെ
രാജ്യത്തിന്റെ ഏറ്റവും വടക്കുള്ള കാശ്മീരം എന്ന രാജ്യ
ത്തിൽ ഈ പ്രവൃത്തി അധികം നടക്കുന്നതുകൊണ്ടു ചില
കമ്പിളിത്തുണികൾക്കു പേർ തന്നെ കാശ്മീരം എന്നാകുന്നു.
എങ്കിലും ആ രാജ്യത്തിൽ മുഖ്യമായി ഉണ്ടാക്കുന്നതു ഒരുവിധം
സാൽവ ആകുന്നു. അതു കോലാട്ടിന്റെ രോമംകൊണ്ടുണ്ടാ
ക്കുന്നതും അതിന്റെ വിശേഷത ലോകമെങ്ങും പ്രസിദ്ധ
പ്പെട്ടതും ആകുന്നു.

ആട്ടിന്റെ മാംസം മിക്കജാതിക്കാരും ഭക്ഷിക്കും. ചില
രോഗികൾക്കു അതു പത്ഥ്യാഹാരമാകുന്നു. കൊഴുപ്പുകൊണ്ടു
മെഴുത്തിരിയുണ്ടാക്കും. തോൽ നല്ല മയമുള്ളതാക്കിത്തീൎത്തു
പലകാൎയ്യങ്ങൾക്കായും ഉപയോഗിക്കാം.

മലിനം പൂട്ടുവാൻ മാൎദ്ദവം സാൽവ
സൌമ്യത ഔഷധം ചകലാസ്സു പത്ഥ്യാഹാരം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/36&oldid=197198" എന്ന താളിൽനിന്ന് ശേഖരിച്ചത്