ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വയാശ്രയം, സ്വയംസഹായം. 29

17. സ്വയാശ്രയം, സ്വയംസഹായം.

"തന്റെ കയ്യേ തലെക്കു വെപ്പാൻ കഴികയുള്ളൂ" എന്നു മല
യാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ടു. തന്റെ അഹോവൃത്തി
ക്കോ മറ്റു യാതൊരു കാൎയ്യത്തിന്നോ ആവശ്യമായ സാധന
ങ്ങൾക്കായി അന്യരെ ആശ്രയിക്കാതെ താന്താൻ തന്നെ
അതെല്ലാം സമ്പാദിച്ചു കൊൾവാൻ ശ്രമിക്കേണ്ടതാകുന്നു.
അന്യരെ ആശ്രയിക്കേണ്ടിവന്നാൽ അതു തക്കസമയത്തോ
ആവശ്യമായത്രയോ കിട്ടിയില്ല എന്നുവന്നേക്കാം.

കുട്ടികൾ ചെറിയന്നേ തങ്ങളുടെ ആവശ്യങ്ങൾ നിവൃത്തി
പ്പാൻ അഭ്യസിക്കേണം. തങ്ങളുടെ വസ്ത്രങ്ങൾ തങ്ങൾ തന്നെ
ധരിക്കുക, മറ്റുള്ളവരുടെ സഹായം കൂടാതെ തേച്ചു കുളിക്കുക
എന്നിവ ചെയ്തു ശീലിച്ചാൽ അമ്മയുടെയോ വേലക്കാരുടെ
യോ സമയം വരുവോളം ഈ കാൎയ്യങ്ങൾക്കായി കാത്തിരിക്കേ
ണ്ടുന്ന ആവശ്യമില്ല. ഇങ്ങിനെ തന്നെ എഴുതുവാനും വായി
പ്പാനും കണക്കുകൂട്ടുവാനും മറ്റും ക്ഷണത്തിൽ ഉത്സാഹിച്ചു
പഠിച്ചു നിപുണന്മാരായിത്തീൎന്നാൽ തക്കപ്രായത്തിൽ അമ്മ
യച്ഛന്മാരെ ഭാരപ്പെടുത്താതെ താന്താങ്ങളുടെ ഉപജീവന
ത്തിന്നു വേണ്ടുന്നതു സമ്പാദിക്കാം എന്നുമാത്രമല്ല തങ്ങളുടെ
സ്വന്തം എന്നു പറവാൻ തക്കവണ്ണം ധനം ആൎജ്ജിക്കയും
ചെയ്യാം.

ഈ രാജ്യത്തിൽ വളരെ ആളുകൾ ചെറുപ്രായത്തിൽ മടി
യന്മാരായിപഠിക്കാതെയോ വല്ല കൈത്തൊഴിലുകൾ ശീലിക്കാ
തെയോ സമയം വ്യൎത്ഥമാക്കിക്കളയുന്നതിനാൽ ഇരുപത്തഞ്ചു
മുപ്പതുവയസ്സു പ്രായമായാൽ പോലും യാതൊരു ഉദ്യോഗവും
കിട്ടാതെയും വേല ചെയ്യാതെയും മറ്റുള്ളവരെ ആശ്രയിച്ചു
ജീവിക്കയും അവൎക്കു ഭാരമായ്തീരുകയും ചെയ്യുന്നു. അങ്ങി
നത്തവരെ വൃക്ഷങ്ങളിന്മേൽ അവറ്റിന്റെ നീർ വലിച്ചു വള

3

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/37&oldid=197199" എന്ന താളിൽനിന്ന് ശേഖരിച്ചത്