ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 രണ്ടാംപാഠപുസ്തകം.

രുന്ന പുല്ലൂന്നി അല്ലെങ്കിൽ ഇത്തിക്കണ്ണി എന്നു പറയുന്ന
സസ്യത്തോടു ഉപമിക്കാം. ആ സസ്യം അതു വളരുന്ന വൃക്ഷ
ങ്ങളെ എങ്ങിനെ ഞെരുക്കുന്നുവോ അതുപോലെ ഈ മടിയ
ന്മാർ തങ്ങൾക്കു ഭക്ഷണവസ്ത്രാദികൾ നല്കുന്നവരെ മുടിച്ചു
കളയുന്നു. അങ്ങിനെ വരാതിരിപ്പാൻ കുട്ടികൾ ചെറിയന്നു
തന്നെ അദ്ധ്വാനിച്ചു പഠിക്കയോ പഠിപ്പാൻ ബുദ്ധിയില്ലെ
ങ്കിൽ വല്ല കൈവേല ശീലിക്കയോ ചെയ്യേണ്ടതാകുന്നു.

അഹോവൃത്തി നിപുണൻ വ്യൎത്ഥം ഭക്ഷണവസ്ത്രാദികൾ
അഭ്യസിക്കേണം ആൎജ്ജിക്ക ഞെരുക്കുന്നു നല്കുന്നവർ

18. സ്വയാശ്രയം (തുടൎച്ച).

കഥ.

ഒരു ജന്മിയുടെ മകന്നു പുത്രാവകാശമായി കൊല്ലത്തിൽ
രണ്ടായിരം ഉറുപ്പിക വരവുള്ള ഒരു നിലം കിട്ടി. ആ നില
ത്തിൽ താൻ തന്നെ കൂലിക്കാരെ ആക്കി കൃഷിപ്പണി നടത്തി
വന്നു. എങ്കിലും അല്പ സംവത്സരങ്ങൾക്കിടയിൽ അവൻ ക
ടക്കാരനായിത്തീൎന്നു. കടത്തിൽനിന്നു വിടുതൽ പ്രാപിപ്പാ
നായി ഈ നിലത്തിൽ പകുതിയുടെ ജന്മാവകാശം വില്ക്കേ
ണ്ടിവന്നു. മറ്റേ പകുതി സാധുവായ ഒരു കുടിയാന്നു പത്തു
വൎഷത്തേക്കു പാട്ടത്തിന്നു ചാൎത്തിക്കൊടുത്തു. ആ കുടിയാൻ
യാതൊരു വീഴ്ചയും കൂടാതെ അഞ്ചു വൎഷത്തോളം പാട്ടപ്പണം
ശരിയായി പുക്കിച്ചു കൊടുത്തു. ആറാംവർഷത്തിൽ അവൻ
ജന്മിയോടു "നിങ്ങൾ ദയവിചാരിച്ചു ഈ നിലം എനിക്കു
വില്ക്കുമോ" എന്നു ചോദിച്ചു. ഈ ചോദ്യം കേട്ട ഉടമസ്ഥൻ
അത്യന്തം വിസ്മയിച്ചു "ഞാൻ എന്റെ നിലം മുഴുവൻ കൃഷി
ചെയ്ത കാലം കടക്കാരനായിത്തീൎന്നു. ആൎക്കും പാട്ടം കൊടു
പ്പാനുമുണ്ടായിരുന്നില്ല. നീ എനിക്കു കാലത്താൽ എത്രയോ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/38&oldid=197200" എന്ന താളിൽനിന്ന് ശേഖരിച്ചത്