ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ്പു. 31

വലിയൊരു പാട്ടവും തന്നു നിന്റെ ചെലവും കഴിച്ചു ഇതു
വാങ്ങി സ്വന്തമാക്കുവാൻ തക്കവണ്ണം ഇത്ര ഉറുപ്പിക സമ്പാ
ദിച്ചതെങ്ങിനേ?" എന്നു ചോദിച്ചു. അപ്പോൾ കുടിയാൻ
ചിരിച്ചുംകൊണ്ടു "അതു വെറും രണ്ടു വാക്കുകൾ തമ്മിലുള്ള
വ്യത്യാസം കൊണ്ടു വന്നതാകുന്നു. നിങ്ങൾ 'പോ' എന്നു
പറഞ്ഞു. ഞാനോ 'വാ' എന്നു പറഞ്ഞു. ഇതു തന്നെ
നാം തമ്മിലുള്ള വ്യത്യാസം" എന്നുത്തരമായി പറഞ്ഞു.
"നീ പറയുന്നതിന്റെ അൎത്ഥം എനിക്കു മനസ്സിലാവാത്തതി
നാൽ സ്പഷ്ടമായി പറഞ്ഞാൽ കൊള്ളാം" എന്നു ജന്മി പറ
ഞ്ഞപ്പോൾ കുടിയാൻ: "നിങ്ങൾ നിങ്ങളുടെ കിടക്കമേൽ
സുഖമായി കിടന്നുംകൊണ്ടു കൂലിക്കാരോടു 'പോയി വയലിൽ
പണി എടുക്കുവിൻ' എന്നു കല്പിച്ചു. ഞാൻ അതികാലത്തു
എഴുനീറ്റു 'വരുവിൻ നാം പോയി വയലിൽ പണി എടു
ക്കുക' എന്നു പറഞ്ഞു എല്ലാവരെക്കാളും മുമ്പനായി അവിടെ
എത്തി മറ്റവരെ പോലെ തന്നെ പ്രവൃത്തി ചെയ്തു പോന്നു"
എന്നു ഉത്തരം പറഞ്ഞു. അതുകൊണ്ടു സ്വയാശ്രയം സൎവ്വ
സുഖങ്ങൾക്കും അടിസ്ഥാനമാകുന്നു.

"തൻ കാണം തൻ കയ്യിൽ അല്ലാത്തോന്നു ചൊട്ട്
ഒന്നു".

പുത്രാവകാശം ചാൎത്തി വിസ്മയിച്ചു അതികാലത്തു
ജന്മാവകാശം പുക്കിച്ചു സ്പഷ്ടം അടിസ്ഥാനം

19. ഉപ്പു.

മണ്ണിൽനിന്നെടുക്കുന്ന വസ്തുക്കളിൽ സൎവ്വമനുഷ്യരും സ
ൎവ്വദാ ഉപയോഗിക്കുന്ന വസ്തു ഉപ്പു തന്നെ. ഉപ്പു ചേൎന്നില്ലെ
ങ്കിൽ നമ്മുടെ ആഹാരത്തിന്നു രുചിയുണ്ടാകയില്ല. നമ്മുടെ
ശരീരത്തിന്നു സൌഖ്യവും ശക്തിയും ഉണ്ടാകയുമില്ല. സൎവ്വ
ജ്ഞനായ ദൈവം ഇതു നിമിത്തം ഉപ്പു ധാരാളമായി സൃഷ്ടി

3*

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/39&oldid=197201" എന്ന താളിൽനിന്ന് ശേഖരിച്ചത്