ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ്പു. 33

കിട്ടുകയില്ല. ഉപ്പു എടുക്കുന്നതു ഏതെല്ലാം വിധങ്ങളായിട്ടു
ആകുന്നു എന്നു പറയാം.

ഈ നാട്ടിൽ ഉപ്പുപടന്ന എന്നു പറയുന്ന ഓരുനിലങ്ങളു
ണ്ടു. അവിടെ ഒരു കണ്ടം നല്ല വണ്ണം വെടിപ്പാക്കി കടൽ
വെള്ളമോ പുഴകളിലെ ഉപ്പുവെള്ളമോ ആ കണ്ടത്തിൽ നിറ
ഞ്ഞുവന്നാൽ നാലു പുറവും വരമ്പു കൊണ്ടു ഉറപ്പിക്കും. ഈ
വെള്ളം സൂൎയ്യോഷ്ണത്താൽ വറ്റിയാൽ ഉപ്പു അതിൽ ശേഷി
ച്ചു കാണാം.

കടലിൽനിന്നു വെള്ളം കൊണ്ടുവന്നു അടുപ്പത്തുവെച്ചു
കുറുക്കിയാൽ നീർ മുഴുവനെ വറ്റി ഉപ്പു ശേഷിക്കും. അങ്ങിനെ
തന്നെ ഉപ്പുമണ്ണു വാരിക്കൊണ്ടു വന്നു വെള്ളത്തിലിട്ടാൽ അതി
ലെ ഉപ്പെല്ലാം വെള്ളത്തിൽ കലൎന്നു മണ്ണു അടിയിൽ താണി
രിക്കും. ഈ വെള്ളം ഊറ്റിയെടുത്തു കുറുക്കിയാൽ വെള്ളം
വറ്റിപ്പോകയും ഉപ്പു നല്ല തരിയായി കിട്ടുകയും ചെയ്യും.

ഭൂമിയുടെ അടിയിൽ ചിലേടങ്ങളിൽ ഉപ്പുപാറകളുണ്ടു.
ചിത്രത്തിൽ കാണുന്നതു ആ വക പാറകൾ കുഴിച്ചു തറിച്ചു
ഉപ്പെടുക്കുന്ന പ്രവൃത്തിയാകുന്നു. ഉപ്പുപാറ കൊത്തിപ്പൊട്ടിച്ചു
ഒന്നൊന്നരമാസത്തോളം വെള്ളത്തിലിട്ടാൽ ഉപ്പെല്ലാം അലി
ഞ്ഞു വെള്ളത്തിൽ മിശ്രിതമാകയും കല്ലും മണ്ണും ഊറി അടി
യിൽ താഴുകയും ചെയ്യും. പിന്നെ ഈ ഉപ്പുവെള്ളം വലിയ
ഇരിമ്പു പാത്തികളിൽ പകൎന്നു കാച്ചി മേൽപ്പറഞ്ഞ പ്രകാ
രം ഉപ്പെടുക്കുന്നു. ഈ ഉപ്പുപാറകൾ ഉള്ള സ്ഥലത്തു പുരാത
നകാലങ്ങളിൽ വല്ല ഉപ്പുപൊയ്കകളോ മറ്റോ ഉണ്ടായി
രുന്നു എന്നും അവ എങ്ങനെയോ മൂടിപ്പോയശേഷം വെള്ളം
വറ്റി ഉപ്പു ഉറച്ചു കട്ടയായി എന്നും ചില വിദ്വാന്മാർ അഭി
പ്രായപ്പെടുന്നു. ചില ഉപ്പുപാറകളുടെ ഇടയിൽനിന്നു മനു
ഷ്യരുടെ ആഭരണങ്ങളും ഓരോ ലോഹപാത്രങ്ങളും കണ്ടു
കിട്ടീട്ടുണ്ടു. അതത്രെ ഈ ഊഹത്തിന്നു കാരണം.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/41&oldid=197203" എന്ന താളിൽനിന്ന് ശേഖരിച്ചത്