ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 രണ്ടാംപാഠപുസ്തകം.

ഈ രാജ്യത്തിലെ കാടുകളിൽ പാൎക്കുന്ന കാട്ടാളന്മാരിൽ
പലരും ഉപ്പുകൂടാതെ ആഹാരം കഴിക്കുന്നതുകൊണ്ടു അവൎക്കു
പ്രായം ചെല്ലുമ്പോൾ ഒരു വിധം വല്ലാത്ത ത്വഗ്രോഗം
ഉണ്ടാകുന്നു.

സൎവ്വദാ പടന്ന കുറുക്കി ഊഹം
അന്തൎഭാഗം ഓരുനിലം മിശ്രിതം ത്വഗ്രോഗം

20. സദുപദേശം (തുടൎച്ച).

ഈശ്വരൻതന്നെ സ്തുതിച്ചീടുന്ന നാവുകൊണ്ടു
ദോഷങ്ങളൊന്നും ചൊല്ലൊല്ല ബാലന്മാരേ ॥
കയ്യിൽനിന്നൊന്നു വീണാൽ എടുക്കാം. വായിൽനിന്നു
പൊയ്യല്ല വീണാലൊന്നതെടുപ്പാൻ കഴിവില്ല ॥
ആരോടുമസഭ്യങ്ങൾ പറഞ്ഞു ചിരിക്കൊല്ല
നേരല്ലാത്തതു ചൊല്ലി വിശ്വസിപ്പിച്ചീടൊല്ല ॥
ഏഷണിപറകയും ചെയ്യൊല്ല ശിശുക്കളേ:
ദോഷമുണ്ടതിനെന്നാൽ ദൈവവും ക്ഷമിക്കില്ല ॥
ആരാന്റെ പണം കണ്ടാൽ പേരാശ ജനിക്കൊല്ല.
ആരോടും വിരോധത്തെ മനസ്സിൽ വെച്ചീടൊല്ല ॥
ലാഭമുണ്ടെന്നു കണ്ടു വഞ്ചന ചെയ്തീടൊല്ല
ശോഭയില്ലാത വാക്കുമാരോടും മിണ്ടീടൊല്ല ॥
തന്നെക്കാൾ വലിയോരെ ഹീനരാൕ നിനക്കൊല്ല
തന്നെത്താനറിയാതെ വല്ലതും തുടങ്ങൊല്ല ॥
വല്ലതും വലിയവർ ചൊൽവതു കേട്ടുകൊണ്ടാൽ
നല്ലതേ വരും നിങ്ങൾക്കില്ല സംശയമേതും ॥

ദോഷങ്ങൾ അസഭ്യം വഞ്ചന ഹീനർ
പൊയ്യല്ല പേരാശ ശോഭ ചൊല്വതു
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/42&oldid=197204" എന്ന താളിൽനിന്ന് ശേഖരിച്ചത്