ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുൎജ്ജനസംസൎഗ്ഗം. 35

21. ദുൎജ്ജനസംസൎഗ്ഗം.

യവനരാജ്യത്തിൽ പണ്ടൊരുകാലം ജീരിച്ചിരുന്ന ഒരു
തത്വജ്ഞാനി തന്റെ മകൾ ഒരു ദുഷ്ടബാലികയുമായി സഹ
വാസം ചെയ്യുന്നതു വിരോധിച്ചു. "മകളേ, അവളെക്കൊണ്ടു
ആരും ഒരു നന്മയും പറയുന്നതു ഞാൻ കേട്ടിട്ടില്ല. അന്വേ
ഷിച്ചു നോക്കിയപ്പോൾ കാൎയ്യവും വാസ്തവം തന്നെ എന്നു
ഞാൻ അറിഞ്ഞിരിക്കുന്നു. നീയും അവളെപോലെ ആയിത്തീ
രായ്വാൻ അവളുടെ സംസൎഗ്ഗം ത്യജിക്ക നല്ലതു" എന്നു പറഞ്ഞു.
മകൾ അതു കേട്ടു: "അച്ഛാ, അവൾ എന്നോടു യാതൊരു
കുറ്റവും ചെയ്തില്ലല്ലോ. ഞാൻ എങ്ങിനെ അവളെ വെറു
ക്കേണ്ടു? അവൾക്കു വല്ല ദുൎഗ്ഗുണങ്ങൾ ഉണ്ടെങ്കിൽ ഞാൻ
അതു കണ്ടു പഠിക്കുമോ? എനിക്കത്ര ബുദ്ധിയില്ലയോ?" എന്നും
മറ്റും ചോദിച്ചു. അച്ഛൻ അപ്പോൾ ഒന്നും ഉത്തരം പറ
ഞ്ഞില്ല. അന്നു സന്ധ്യെക്കു അവൾ കുളിച്ചു ശുദ്ധവെള്ളവസ്ത്രം
ധരിച്ചു അച്ഛനോടും കൂടെ തോട്ടത്തിൽ നടന്നുംകൊണ്ടിരി
ക്കുമ്പോൾ, ആ തത്വജ്ഞാനി അവിടെ മുമ്പു കൂട്ടി കൊണ്ടു
വെച്ചിരുന്ന ഒരു കൊട്ടയിൽനിന്നു ഒരു പിടി കരിക്കട്ട വാരി
അവളുടെ കയ്യിൽ കൊടുത്തു: "ഇതാ ഇതു തീക്കനലായിരിക്കു
മ്പോൾ പൊള്ളുമല്ലോ ഇപ്പോൾ എത്ര തണുത്തുപോയിരി
ക്കുന്നെന്നു നോക്കു" എന്നു പറഞ്ഞു. അവൾ അതു വാങ്ങി
കൊട്ടയിൽ ഇട്ട ഉടനെ തന്റെ കയ്യിലും വസ്ത്രത്തിലും കരി
പിരണ്ടതുകണ്ടു വളരെ വിഷാദിച്ചു. ഉടനെ ആ തരം നോക്കി
അച്ഛൻ അവളോടു: "മകളേ! രാവിലെ ഞാൻ നിന്നോടു
പറഞ്ഞ കാൎയ്യത്തിനും ഇതിന്നും തമ്മിൽ നല്ല സാദൃശ്യമുണ്ടു.
ഈ കരിക്കട്ടകൊണ്ടു നിന്റെ കൈ വെന്തുപോയില്ലെങ്കിലും
അഴുക്കായി വസ്ത്രവും മലിനപ്പെട്ടുവല്ലൊ. അപ്രകാരം തന്നെ
അവളുടെ സംസൎഗ്ഗത്താൽ നീ ദുൎഗ്ഗുണവതിയായ്ത്തീൎന്നില്ലെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/43&oldid=197205" എന്ന താളിൽനിന്ന് ശേഖരിച്ചത്