ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 രണ്ടാംപാഠപുസ്തകം.

ജനങ്ങൾ നിന്നെ അവളെപോലെ തന്നെ വിചാരിക്കയും
നിന്റെ മാനത്തിനും സൽകീൎത്തിക്കും അതുനിമിത്തം ഭംഗം
വരികയും ചെയ്യും" എന്നു പറഞ്ഞു.

ഈ രാജ്യത്തിലെ ഒരു വിദ്വാൻ ദുൎജ്ജനങ്ങളെ നായ്ക്കളെ
പോലെ വിചാരിക്കേണമെന്നു പറഞ്ഞിരിക്കുന്നു. നായോടു
ഇഷ്ടമായിരുന്നാൽ അതു ഓടി ചാടി ദേഹത്തിന്മേൽ കയറി
വസ്ത്രങ്ങൾ അഴുക്കാക്കും. അതിനോടു വിരോധഭാവം കാണി
ച്ചെങ്കിൽ അതു കടിക്കയും ചെയ്യും. അപ്രകാരം തന്നെ
ദുൎജ്ജനങ്ങളോടു ഇടപെട്ടു ഇഷ്ടമായിരുന്നാൽ നമ്മെ വഷളാ
ക്കുകയോ നമ്മുടെ നല്ല പേരിനെ കെടുത്തുകളകയോ ചെയ്യും.
അവരോടു വിരോധത്തിന്നു പോയാൽ അവർ നമുക്കു വല്ല
ദോഷവും ചെയ്തു കളയും. അതുകൊണ്ടു ഇഷ്ടത്തിന്നും അനി
ഷ്ടത്തിനും പോകാതിരിക്ക നല്ലതു.

ചാരിയാൽ ചാരിയതു മണക്കും.

തത്വജ്ഞാനി സംസൎഗ്ഗം സന്ധ്യ സാദൃശ്യം സൽകീൎത്തി
ദുഷ്ടബാലിക ത്യജിക്ക വിഷാദിച്ചു ദുൎഗ്ഗുണവതി ഭംഗം

22. ഇഴജാതികൾ.

ഉരസ്സുകൊണ്ടോ നന്നച്ചെറിയ കാലുകൾകൊണ്ടോ നില
ത്തിഴഞ്ഞു നടക്കുന്ന ജീവികൾക്കു ഇഴജാതികൾ എന്നു
പേർ പറയുന്നു.

ഉരസ്സുകൊണ്ടു നടക്കുന്നതു പ്രധാനമായി പാമ്പുകൾ
തന്നെ. അതുകൊണ്ടു അവെക്കു ഉരഗം എന്നു പേർ. കടലിലും
അത്യന്തം വലുതായ പലമാതിരി പാമ്പുകൾ ഉണ്ടു. അവ
മിക്കതും വിഷജന്തുക്കളാകുന്നു. കരയിലെ പാമ്പുകളിൽ പല
വകയും വിഷമുള്ളവയാകുന്നു. മനുഷ്യനെ അവ കടിച്ചാൽ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/44&oldid=197206" എന്ന താളിൽനിന്ന് ശേഖരിച്ചത്