ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 രണ്ടാംപാഠപുസ്തകം.

തെ അനവധി മാതിരി പാമ്പുകൾ വിഷമേറിയതും വിഷം
കുറഞ്ഞതും ഉണ്ടു.

മലങ്കാടുകളിൽ വലുതായ പെരിമ്പാമ്പുകൾ നാനാവിധ
മുണ്ടു. പെരിമ്പാമ്പിന്റെ നെയി ഔഷധമായി ഉപയോ
ഗിച്ചുവരുന്നു. അതു കടിച്ചാൽ വിഷമില്ല. സാധാരണ
യായി അതു കടിക്കയുമില്ല. വലിയ മൃഗങ്ങളെ അതു ചുറ്റി
ച്ചുറഞ്ഞു ഞെരുക്കി വിഴുങ്ങിക്കളയും. അതു ഒരു മരത്തി
ന്മേൽ കയറി താഴോട്ടു തൂങ്ങിയിരിക്കും. മാൻ, പോത്തു മുത
ലായ മൃഗങ്ങൾ സമീപത്തു കൂടി കടന്നുപോകുമ്പോൾ ചുറ
ഞ്ഞു കളയും.

ചെറുകാലുള്ള ഇഴജന്തുക്കളിൽ ഏറ്റവും വലിയതു മുത
ലയും മണ്ണനും ആകുന്നു. ഇവ സാധാരണയായി പുഴകളിൽ
ജീവിക്കുന്നു. കരയിൽ അരണ, ഓന്തു, പല്ലി, തേൾ, കരി
ങ്ങാണി (പഴുതാര) എന്നിവ പ്രധാനം. ഇവറ്റെക്കൊണ്ടു
നാട്ടുകാരുടെ ഇടയിൽ പല അബദ്ധവിശ്വാസങ്ങളുണ്ടു.
"അരണ കടിച്ചാൽ ഉടനെ മരണം" എന്നു പറയുന്നു. അതു
സത്യമല്ല. എങ്കിലും അരണയുടെ ശരീരത്തിന്മേലുള്ള നെയി
വല്ല തീൻപണ്ടങ്ങളിലും തട്ടിപ്പോയാൽ അവ വിഷകരമായി
ത്തീരും. ഓന്തു മനുഷ്യനെ നോക്കിനിന്നു ചോര കുടിച്ചുകള
യും എന്നു ചിലർ പറയുന്നതു ശുദ്ധമേ അബദ്ധം. പല്ലി
ക്കു ഗൌളി എന്നും പേരുണ്ടു. അതിന്റെ കരച്ചൽകൊണ്ടു
ഹിന്തുക്കൾ ശകുനം നോക്കി ലക്ഷണം പറയുന്നു. ആ ശാ
സ്ത്രത്തിന്നു ഗൌളിശാസ്ത്രമെന്നു പേർ.

ഉരസ്സു പ്രത്യൌഷധം രുധിരം അബദ്ധം
വിഷകരം വിഷഹാരി രോമകൂപം തീൻപണ്ടങ്ങൾ
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/46&oldid=197208" എന്ന താളിൽനിന്ന് ശേഖരിച്ചത്