ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുതിര. 39

23. കുതിര.

നല്ക്കാലികളിൽ വെച്ചു ഭംഗി, ധീരത, വേഗത എന്നീ ഗു
ണങ്ങൾ തികവായി കാണുന്നതു കുതിരക്കാകുന്നു. അതിന്റെ
വിശ്വസ്തതയും യജമാനപ്രീതിയും നോക്കിയാൽ നായും ആ
നയും മാത്രം അതിന്നു സമം. അതിന്നു സാധാരണയായി
അഞ്ചടി ഉയരവും ആറടി നീളവും ഉണ്ടാകും. കതിരെക്കു
കൊമ്പില്ല. ചെവികൾ തലയുടെ ഇരുപുറവും കൊമ്പു
പോലെ ഉയൎന്നു നില്ക്കുന്നു. കണ്ണുകൾ വലിയവയും ബഹു
വീൎയ്യമുള്ളവയുമാകുന്നു. ശരീരം മൃദുവായ ചെറു രോമംകൊ
ണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും വാലിന്നും കഴുത്തിലും വളരെ
നീളവും ശോഭയും ഉള്ള രോമങ്ങൾ ഉണ്ടു. കഴുത്തിലേ
രോമത്തിനു ചിലർ കുഞ്ചിരോമം എന്നു പേർ പറയുന്നു.
കാലുകൾ വളരെ ശക്തിയുള്ളവയാകുന്നു. അതിന്റെ ആയു
ധം പിൻകാലാകുന്നു. അതുകൊണ്ടു ചവിട്ടി ദുഷ്ടമൃഗങ്ങളെ
ആട്ടിക്കളയും. കോപിച്ചാൽ മനുഷ്യരെയും കടിക്കുകയും
ചവിട്ടുകയും ചെയ്യും. കാലിന്റെ കുളമ്പു പശു മുതലായവ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/47&oldid=197209" എന്ന താളിൽനിന്ന് ശേഖരിച്ചത്