ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 രണ്ടാംപാഠപുസ്തകം.

യുടെ കുളമ്പു പോലെ പിളൎന്നിട്ടല്ല ഒറ്റക്കുളമ്പായിട്ടാകുന്നു.
നടക്കുമ്പോൾ തേഞ്ഞു പോകാതിരിപ്പാൻ ഇതിന്നു ലാടം
കെട്ടിക്കുന്നു. കുതിര ഇരുപതു വയസ്സോളം ജീവിക്കും.

കുതിരയുടെ സാധാരണ തീൻ പുല്ലും വൈക്കോലും ത
ന്നെ. എങ്കിലും ശക്തിയുണ്ടാവാനായി മുതിര പുഴുങ്ങിക്കൊ
ടുക്കേണ്ടതാവശ്യം.

കുതിരയിൽ പലജാതിയുണ്ടു. ഇതിൽ അറബിക്കുതിര അ
ത്യുത്തമം. ബൎമ്മരാജ്യത്തിലെ പേഗു എന്ന ദേശത്തിൽനിന്നു
വരുന്ന ഒരുവിധം ചെറു വക കുതിരയുണ്ടു. അതിനു തട്ടു
കുതിര എന്നു പേർ. അതു അതിശീഘ്രത്തിൽ ഓടും എന്നു
തന്നെയല്ല മരിക്കുവോളം നില്ക്കാതെ ഓടും എന്നും പറയുന്നു.
ഇതിനെ അധികമായും വണ്ടിക്കു കെട്ടുവാനാകുന്നു ഉപയോ
ഗിക്കുന്നതു. ഔസ്ത്രാല്യയിൽനിന്നു വരുന്നതു വലിയ കുതിരക
ളാകുന്നു. ഇതും അറബിക്കുതിരയും സവാരിക്കു വിശേഷം.

കുതിരയെ കയറി സവാരി ചെയ്വാനും വണ്ടി വലിക്കുവാ
നും പ്രധാനമായി ഉപയോഗിക്കുന്നു. നായാട്ടിലും യുദ്ധത്തി
ലും ഇതു ഏറ്റവും പ്രയോജനമുള്ള ഒരു മൃഗം. വിലാത്തി
യിൽ കൃഷിക്കാർ നാം ഈ നാട്ടിൽ കാളകളെ കരിക്കു പൂട്ടും
പ്രകാരം കുതിരയെ പൂട്ടി നിലം ഊഴുന്നു. അറബികളും അവ
രുടെ അയൽവാസികളും കുതിരയെ എത്രയും പ്രീതിയോടെ
സ്വന്തമക്കളെ എന്ന പോലെ പോറ്റിവരുന്നു. ഭാരം ചുമ
ന്നു കൊണ്ടു പോവാൻ അവർ ഇതിനെ മുഖ്യമായി ഉപയോ
ഗിക്കുന്നു.

ധീരത പിളൎന്ന സവാരി പൂട്ടുക പ്രീതി
വീൎയ്യം അത്യുത്തമം കരി ഊഴുന്നു ഭാരം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/48&oldid=197210" എന്ന താളിൽനിന്ന് ശേഖരിച്ചത്