ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുതിര. 41

24. കുതിര (തുടൎച്ച).

കഥ.

കുതിരയുടെ ബുദ്ധിവിശേഷതയും കൃതജ്ഞതയും പ്രത്യ
ക്ഷമാക്കുന്നതായ അനവധി സംഭവങ്ങളിൽ ഒന്നു രണ്ടു പ
റയാം.

1. പരന്ത്രീസുകാരുടെ ചക്രവൎത്തിയായിരുന്ന ഒന്നാം ന
പ്പോലിയോന്റെ ഒരു യുദ്ധത്തിൽ ഒരു കുതിരച്ചേവകൻ വെ
ടികൊണ്ടു വീണുമരിച്ചപ്പോൾ അവന്റെ കുതിര അനങ്ങാ
തെ ശവത്തിന്നരികെ തന്നെ നിന്നു. പട തീൎന്ന ശേഷം ആ
ളുകൾ വന്നു അതിനെ പിടിച്ചു കൊണ്ടു പോവാൻ എത്ര ശ്ര
മിച്ചിട്ടും അതിനെ പിടിപ്പാൻ സാധിച്ചില്ല. പിന്നെ അവർ
ശവം എടുത്തു മറവു ചെയ്ത ഉടനെ കുതിര സാവധാനമായി
നടന്നു സമീപത്തുണ്ടായിരുന്ന ഒരു പുഴക്കരികെ ചെന്നു അ
തിൽ ചാടി ജീവനാശം ചെയ കളഞ്ഞു.

2. കുറെ അറബിച്ചോരന്മാർ ഒരിക്കൽ തങ്ങൾ കവൎച്ച
ചെയ്ത ദ്രവ്യം പങ്കിടുമ്പോൾ ഒരു കൂട്ടം തുൎക്കിപ്പടയാളികൾ അ
വരെ ചുറ്റിവളഞ്ഞു പിടിച്ചു തടവുകാരാക്കി. ആ കള്ളന്മാ
രുടെ ഇടയിൽ ഹസ്സൻ എന്നു പേരായ ഒരുവൻ ഉണ്ടായി
രുന്നു. അവനും അവന്റെ ഏറ്റവും പ്രിയപ്പെട്ട കുതിരയും
തുൎക്കരുടെ വശം അകപ്പെട്ടു. ഹസ്സനെ അവർ കൈകാലു
കൾക്കു വിലങ്ങിട്ടു ഒരു തമ്പിൽ കിടത്തി. കുതിരയെ പിൻകാ
ലിന്നു ഒരു തോൽവാർ കെട്ടി ആ തമ്പിന്റെ പുറത്തു ഒരു
കുറ്റിയോടു ബന്ധിച്ചിരുന്നു. രാത്രിയായപ്പോൾ ഹസ്സൻ
പതുക്കെ ഇഴഞ്ഞിഴഞ്ഞു കുതിരയുടെ അടുക്കുൽ ചെന്നു കര
ഞ്ഞുംകൊണ്ടു ഒരു മനുഷ്യനോടെന്ന പോലെ അവന്റെ
സങ്കടം പറവാൻ തുടങ്ങി: "അയ്യോ, എന്റെ പ്രിയ കുതിര
യേ! ഈ തുൎക്കർ നിന്നെ നല്ലവണ്ണം രക്ഷിച്ചു പരിപാലിക്കുമോ?

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/49&oldid=197211" എന്ന താളിൽനിന്ന് ശേഖരിച്ചത്