ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 രണ്ടാംപാഠപുസ്തകം.

ഞാൻ സ്നേഹിച്ച പോലെ അവർ നിന്നെ സ്നേഹിക്കുമോ?
ഇല്ല, നിശ്ചയം. അതുകൊണ്ടു നീ ഓടിപ്പോയി എന്റെ
വീട്ടിൽ തന്നെ ചെന്നു എന്റെ ഭാൎയ്യയോടു അവൾ എന്നെ
ഇനിമേലാൽ കാണുകയില്ലെന്നു പറക" എന്നു പറഞ്ഞും
കൊണ്ടു കുതിരയുടെ കെട്ടു പ്രയാസേന അഴിച്ചു വിട്ടു. കുതി
ര താൻ സ്വാതന്ത്ര്യം പ്രാപിച്ചു എന്നും തന്റെ യജമാനൻ
ബദ്ധനായി നിലത്തു കിടക്കുന്നു എന്നും കണ്ട ഉടനെ അവ
ന്റെ അരയിൽ കെട്ടിയിരുന്ന തോൽപട്ട കടിച്ചുംകൊണ്ടു
അവനെ അങ്ങിനെ തന്നെ പൊന്തിച്ചു വായു വേഗേന ഓടി
വനവും കാടും കടന്നു അനേകകാതം ദൂരേ സ്വന്തഭവനത്തിൽ
എത്തി ഭാൎയ്യയുടെ കാല്ക്കൽ അവനെ കൊണ്ടു വെച്ചു അവി
ടെ തന്നെ വീണു പ്രാണൻ വിട്ടു. അതു ഓടി എത്രയും തള
ൎന്നുപോയതിനാലായിരുന്നു ചത്തുപോയതു.

കൃതജ്ഞത മറവുചെയ്തു ദ്രവ്യം പരിപാലിക്ക
പ്രത്യക്ഷം ചോരന്മാർ വിലങ്ങു ബദ്ധൻ
കുതിരച്ചേവകൻ കവൎച്ചചെയ്ക ബന്ധിച്ചു വായുവേഗേന

25. അഗ്നിപൎവ്വതങ്ങളും ചൂടുറവുകളും.

വിലാത്തിയിൽ ഇതാല്യരാജ്യത്തിന്റെ തെക്കു വെസൂവി
യസ് എന്നു പേരായ ഒരു അഗ്നിപൎവ്വതമുണ്ടു. അതു ഒരുകൂമ്പാ
രംപോലെ കൂൎത്തതും നാലായിരം അടി ഉയരമുള്ളതും ആകുന്നു.
അതിന്റെ കൊടുമുടിയുടെ ഒത്തനടുവിൽനിന്നു ഒരു തീച്ചൂള
എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്നതു കാണാം. ചുരം
മിക്കവാറും പാഴായിക്കിടക്കുന്നതിനാൽ ചിലേടത്തു മാത്രം
മുന്തിരിങ്ങാത്തോട്ടങ്ങളും പറമ്പുകളും കാണാം. എങ്കിലും
അതിന്റെ അടിവാരത്തിൽ അനേകം നഗരങ്ങളും ഗ്രാമങ്ങ
ളും ഉണ്ടു. ഭൂലോകത്തിലെങ്ങുംവെച്ചു അതിമേത്തരം വീഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/50&oldid=197212" എന്ന താളിൽനിന്ന് ശേഖരിച്ചത്