ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഗ്നിപൎവ്വതങ്ങളും ചൂടുറവുകളും. 43

അവിടത്തെ മുന്തിരിങ്ങാത്തോട്ടങ്ങളിൽനിന്നുണ്ടാകുന്നു. എ
ങ്കിലും അവിടെ ഈ മലയുടെ ഉള്ളിൽ അഗാധത്തിൽ ഉള്ള
അഗ്നിയുടെ ഊഷ്മാവിനാൽ ഭൂമി പലപ്പോഴും കുലുങ്ങിപ്പോകാ
റുണ്ടു. ഈ കുലുക്കത്തിന്നു ഭൂകമ്പം എന്നു പേർ. ചിലപ്പോൾ
ചൂളയുടെ വായിൽനിന്നു കരിയും, ചാരവും, കത്തി ഉരുകിയ
ദ്രവങ്ങളും പുറത്തേക്കു പൊന്തിവന്നു അയൽപ്രദേശങ്ങളിൽ
വീണു ജീവികൾക്കും കൃഷിക്കും മഹാനാശം ചെയ്യും. ആയിര
ത്തെണ്ണൂറ്റിൽ ചില്വാനം വൎഷങ്ങൾക്കു മുമ്പെ ഉണ്ടായ ഒരു
ഭൂകമ്പസമയം ആ അഗ്നിപൎവ്വതത്തിൽനിന്നു വന്ന ദ്രവസാ
ധനങ്ങളാൽ രണ്ടു നഗരങ്ങൾ മുഴുവനെ മൂടിപ്പോയി. അവി
ടത്തെ ജനങ്ങളെല്ലാവരും അശേഷം വിചാരിയാത നാഴിക
യിൽ നശിച്ചുപോയി. എഴുപതു സംവത്സരങ്ങൾക്കു മുമ്പെ
അതേ പൎവ്വതത്തിന്റെ വായിൽനിന്നു പുറത്തേക്കു വന്ന കരി
മാരിയാൽ അടുത്ത നഗരങ്ങളിലെല്ലാം പകൽ രാത്രിപോലെ
ഇരുണ്ടു പോയി. കത്തി ഉരുകിയ ദ്രവം പന്ത്രണ്ടടി ആഴമുള്ള
പുഴയായി രണ്ടു മൂന്നു നാഴിക ദൂരത്തോളം ഒഴുകി.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/51&oldid=197213" എന്ന താളിൽനിന്ന് ശേഖരിച്ചത്