ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 രണ്ടാംപാഠപുസ്തകം.

ചില ധീരന്മാർ അതിന്നു അധികം ചൂടില്ലാത്ത കാല
ത്തിൽ അതിന്നകത്തിറങ്ങി ആഴം അളന്നു ൬൦൦ അടി ആഴ
മേ ഉള്ളു എന്നു കണ്ടു പിടിച്ചിരിക്കുന്നു. ഇങ്ങിനെ തന്നെ അ
നേകം അഗ്നിപൎവ്വതങ്ങൾ ലോകത്തിൽ പലേടങ്ങളിലുമുണ്ടു.

ചില രാജ്യങ്ങളിൽ ഇങ്ങിനെ തന്നെ ഉഷ്ണജലം പുറപ്പെടീ
ക്കുന്ന ഒരുവക ഉറവുകളുണ്ടു. അതു പുഴയുടെ ഉറവുകളെ
പോലെ ചെറുതല്ല. നിലത്തു പെട്ടെന്നു ഒരു ദ്വാരമുണ്ടായി
അനേക അടി ഉയരത്തിൽ മേലോട്ടു പതക്കുന്ന വെള്ളം
പൊന്തി നിലത്തു വീണു ഒഴുകിക്കൊണ്ടിരിക്കും. അമേരിക്കാ
ഭൂഖണ്ഡത്തിന്റെ സമീപത്തുനിന്നു സമുദ്രത്തിൽ കൂടി വിലാ
ത്തിയിലോട്ടു ഒരു ഉഷ്ണജലപ്പുഴ ഒഴുകുന്നുണ്ടു. ഇതു പ്രകൃതി
യിലെ വലിയൊരു അത്ഭുതം തന്നെ.

കൂമ്പാരം തീച്ചൂള മേത്തരം ഊഷ്മാവു കരിമാരി
കൊടുമുടി ചുരം അഗാധം ദ്രവങ്ങൾ പ്രകൃതി

26. മാവും പിലാവും.

മാവു വലുതായി വളരുന്ന ഒരു ഫലവൃക്ഷമാകുന്നു. അതു
സാധാരണയായി അണ്ടി നട്ടു മുളപ്പിച്ചുണ്ടാക്കുന്നതാണെങ്കി
ലും ഇപ്പോൾ അതിന്റെ കൊമ്പു മുറിച്ചു വേരിറക്കി നട്ടുണ്ടാ
ക്കുന്ന ഒരു സൂത്രം നടപ്പുണ്ടു. എന്നാൽ അതു എല്ലാവൎക്കും
കഴികയില്ല. അതിന്നായി പ്രത്യേകം ചില സൂത്രങ്ങൾ ആവ
ശ്യമാകുന്നു. മാമ്പഴം പലതരങ്ങളുണ്ടു. പച്ചയായിരിക്കു
മ്പോൾ മിക്കതും വളരെ പുളിയുള്ളതായിരിക്കും. ചിലതു പ
ഴുത്താലും ചുളിക്കും. ഈ നാട്ടിൽ തറമാങ്ങ അല്ലെങ്കിൽ നാ
ട്ടുമാങ്ങ എന്നു പറഞ്ഞു വരുന്നതു എത്രയും ചെറിയതാണെ
ങ്കിലും അതിന്റെ മരമാകുന്നു മറ്റെല്ലാതരം മാവിനെക്കാളും

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/52&oldid=197214" എന്ന താളിൽനിന്ന് ശേഖരിച്ചത്