ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാവും പിലാവും. 45

വലിപ്പത്തിൽ വളരുന്നതു. അതിന്റെ തടിമരത്തിനു അമ്പതു
അറുപതു അടി ഉയരവും ആറേഴടി വണ്ണവും ഉണ്ടാകും.

മാവു വളരെ ഉറപ്പും ഭംഗിയും വിലയും ഉള്ള മരമല്ല. എ
ങ്കിലും അതു ഈൎന്നു ഓരോ സാമാനങ്ങൾക്കായും വാതിൽപ
ലകകൾക്കായും മറ്റും ഉപയോഗിച്ചുവരുന്നു. മാവിന്റെ
തോൽ ചില ഔഷധങ്ങൾക്കായി എടുക്കാറുണ്ടു.

പിലാവിൽ പഴം, വരിക്ക എന്നു രണ്ടു ജാതിയുണ്ടു. ഇതി
ലും പല തരഭേദങ്ങളുണ്ടു. എങ്കിലും അതൊക്കെ ഫലത്തിൽ
മാത്രം കാണും. മരം ഏകദേശം എല്ലാം ഒരുപോലെ തന്നെ.
വിലാത്തിക്കാൎക്കു മാങ്ങ എത്രയും പത്ഥ്യാഹാരമാണെങ്കിലും
ചക്ക അവൎക്കു പ്രിയമല്ല. അതിന്റെ ഗന്ധം മിക്ക വിലാ
ത്തിക്കാൎക്കും അസഹ്യമത്രെ. ഏതാനും ചിലൎക്കു അതു വൎജ്ജ്യ
മല്ലതാനും.

പിലാവു മാവിനെക്കാൾ പ്രയോജനമുള്ള ഒരു വൃക്ഷമാ
കുന്നു. അതിന്റെ ഇല ആടുകൾ വളരെ രുചിയോടെ തിന്നും.
നാട്ടുകാർ കഞ്ഞി കുടിപ്പാൻ തവിക്കു പകരം ഈ ഇല ഉപ
യോഗിക്കുന്നു. ചക്ക പച്ചയായിരിക്കുമ്പോൾ പലവിധമായ
കറികൾ വെച്ചുണ്ടാക്കും. പഴുത്താൽ സ്വതവേയോ പല
ഹാരങ്ങളാക്കിയോ ഭക്ഷിക്കും. എങ്കിലും അതു അധികം തിന്നു
ന്നതു സുഖക്കേടിനു ഹേതുവായിത്തീരും. നല്ല മൂപ്പെത്തിയ
മരം പണിത്തരങ്ങൾക്കു അത്യുത്തമം തന്നെ. മഞ്ഞവൎണ്ണ
ത്തിൽ ഇതു വളരെ ഭംഗിയുള്ള ഒരു മരമാകയാൽ കസേല,
മേശ, കട്ടിൽ, പെട്ടി മുതലായ പല സാമാനങ്ങളും ഇതുകൊ
ണ്ടുണ്ടാക്കാം. ഇതു മാവിനെക്കാൾ എത്രയും ഉറപ്പുള്ളതും
വളരെ ഈടു നില്ക്കുന്നതും ആകുന്നു.

മാമ്പഴം പത്ഥ്യാഹാരം അസഹ്യം തവി
തരഭേദങ്ങൾ ഗന്ധം വൎജ്ജ്യം ഈടു

4

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/53&oldid=197215" എന്ന താളിൽനിന്ന് ശേഖരിച്ചത്