ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൂഢനിക്ഷേപം. 47

ല്പകാലം കൊണ്ടു സൎവ്വവിദ്യയിലും അതിനിപുണനായി
ത്തീൎന്നു. രാജാവു അവന്നു മുഹമ്മതു ആലിബേയി എന്ന
പേരും കൊടുത്തു അവനെ തന്റെ ഭണ്ഡാരവിചാരിപ്പുകാര
നാക്കി. അവന്റെ നേരും വിശ്വസ്തതയും രാജാവിന്നു ബോ
ദ്ധ്യമായിരുന്നതിനാലും അവൻ കൈക്കൂലി വാങ്ങുകയില്ലെന്നു
പൂൎണ്ണവിശ്വാസമുണ്ടായിരുന്നതിനാലും ഒരു അയൽ രാജ്യ
ത്തിലെ ചക്രവൎത്തിയോടു ഒരു ഉടമ്പടി ചെയ്വാനായി രാജാവു
അവനെ രണ്ടു തവണ ദൂതനായി നിയോഗിച്ചയച്ചു. അവൻ
ചെയ്ത കരാർ രാജാവിന്നു പൂൎണ്ണതൃപ്തിയാകയും ചെയ്തു. രാജാ
വിന്നു അവനോടു നാൾക്കുനാൾ വാത്സല്യം വൎദ്ധിച്ചതിനാൽ
അവിടത്തെ അസൂയക്കുടുക്കകൾക്കു അവന്റെ മേൽ ഈൎഷ്യ
തോന്നി. എങ്കിലും ഒന്നും ചെയ്വാൻ കഴിഞ്ഞില്ല.

ഈ രാജാവു അന്തരിച്ച ശേഷം ചെറുപ്രായക്കാരനായ
സീമന്തപുത്രൻ രാജാസനമേറി. ബുദ്ധികുറഞ്ഞവനായിരു
ന്നതിനാൽ മുഹമ്മതിന്റെ ശത്രുക്കൾ അവൻ ഭണ്ഡാരമുതൽ
മോഷ്ടിച്ചിട്ടുണ്ടായിരിക്കേണം എന്നു ഏഷണി പറഞ്ഞ
പ്പോൾ രാജാവു ഉടനെ വിശ്വസിച്ചു അവനോടു പണകാൎയ്യ
മായ സൎവ്വകണക്കുകളും പതിനഞ്ചുദിവസങ്ങൾക്കുള്ളിൽ ഏ
ല്പിച്ചു കൊടുക്കേണം എന്നു കല്പിച്ചു. വിശ്വസ്തനായ ആ
ഭണ്ഡാരകൎത്താവു ഈ കല്പന കേട്ട ഉടനെ, "രാജാവേ! നാളെ
തന്നെ കണക്കു പരിശോധിച്ചുകൊൾവിൻ!" എന്നു പറ
ഞ്ഞു. അപ്രകാരം തന്നെ പിറ്റേ ദിവസം രാജാവു ഭണ്ഡാരം
പരിശോധിപ്പാൻ പോയപ്പോൾ ഒരു കാശിന്റെ വ്യത്യാസമോ
ഏറക്കുറവോ കണ്ടില്ല. അതിൽ പിന്നെ അവന്റെ വീടു
ശോധന ചെയ്വാൻ നിശ്ചയിച്ചു രാജാവു അവിടേക്കു ചെന്നു.
വലിയൊരുദ്യോഗസ്ഥനെങ്കിലും അവന്റെ ഭവനത്തിന്റെ
എളിമത്തരം കണ്ടു രാജാവു ആശ്ചൎയ്യപ്പെട്ടു. ആ സമയം
തന്നെ ഒരു ഏഷണിക്കാരൻ രാജാവിന്നു ഒരു പൂട്ടിയിട്ട അറ

4*

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/55&oldid=197217" എന്ന താളിൽനിന്ന് ശേഖരിച്ചത്