ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആന (കരി, ഗജം, ഹസ്തി). 49

ക്കൽ തന്നെ ഉണ്ടായിരുന്ന ഒരു താക്കോൽകൊണ്ടു അതു തുറന്നു
കാണിച്ചു. അതിൽ അവൻ ആട്ടിടയനായിരുന്ന കാലത്തു
ഉപയോഗിച്ചിരുന്ന വടിയും പൊക്കണവും കുഴലും അന്നു ധരി
ച്ചിരുന്ന വസ്ത്രവും ചുവരിന്മേൽ തൂക്കിയിരുന്നു. അതു ചൂണ്ടി
ക്കാണിച്ചു അവൻ രാജാവിനോടു "ഇതാ ഇവിടെ വരുന്നതിന്നു
മുമ്പേ എനിക്കുണ്ടായിരുന്ന സമ്പത്തു. എന്നെ ഇവിടെ
നിന്നു അയപ്പാനാകുന്നു വിചാരമെങ്കിൽ ഇതും കൊണ്ടു എ
ന്റെ പഴയ പണിക്കു തന്നെ പോവാൻ അനുവാദം തരേണം"
എന്നു പറഞ്ഞു. ദൂഷണക്കാരെ വിശ്വസിച്ച രാജാവു തന്റെ
ഭോഷത്വത്തെ കുറിച്ചു ലജ്ജിച്ചുംകൊണ്ടു ബഹുമാനചിഹ്ന
മായി തന്റെ വസ്ത്രം ഊരി അവന്റെ മേൽ ഇട്ടു. അതുമുതൽ
മരണംവരെ അവൻ ആ പണി തന്നെ ചെയ്തു.

സംഭാഷിച്ചു വിദഗ്ദ്ധർ വിചാരിപ്പുകാരൻ മോഷ്ടിക്ക
മാഹാത്മ്യം പണ്ഡിതർ ഈൎഷ്യ പൊക്കണം
അരമന ഭണ്ഡാരം അന്തരിച്ചു ചിഹ്നം

28. ആന (കരി, ഗജം, ഹസ്തി).

ആന പ്രകൃത്യാ ഒരു കാട്ടുമൃഗമാണെങ്കിലും അതിനെ
മെരുക്കി ഒരു ഭവനമൃഗമാക്കി മനുഷ്യർ പല വേലക്കായും ഉപ
യോഗിക്കുന്നു. കരമേൽ സഞ്ചരിക്കുന്ന എല്ലാ മൃഗങ്ങളിലും
വെച്ചു ആന ഏറ്റവും വലിയതാകുന്നു. അതിന്റെ തടിച്ച
ശരീരം താങ്ങുവാനായി വണ്ണമേറിയ നാലു കാലുകളും ഉണ്ടു.
കാലുകൾക്കു കുളമ്പില്ല നഖങ്ങളാകുന്നു ഉള്ളതു. എത്രയും
വലിയ തലയെ താങ്ങുന്നതു തടിച്ചു കുറുതായ കഴുത്താകുന്നു.
കഴുത്തിന്റെ ഹ്രസ്വത നിമിത്തം കുനിയുവാൻ പാടില്ല.
അതുകൊണ്ടു അതിന്റെ വായിൽ വല്ലതും എടുത്തുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/57&oldid=197219" എന്ന താളിൽനിന്ന് ശേഖരിച്ചത്