ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 രണ്ടാംപാഠപുസ്തകം.

ചെല്ലുവാനും മറ്റോരോ പണിക്കും വേണ്ടി ദൈവം അതിന്നു
ഒരു വിശിഷ്ട ആയുധം കൊടുത്തിരിക്കുന്നു. അതിന്നു തുമ്പി
ക്കൈ എന്നു പേർ. തുമ്പിക്കൈക്കു തന്നെ നാസാദ്വാരങ്ങളും
ഉണ്ടു. അതിന്റെ അറ്റത്തു വിരൽപോലെ കൂൎത്തിരിക്കുന്ന
ഒരു സാധനം ഉണ്ടു. അതിനെക്കൊണ്ടു നിലത്തുനിന്നു എ
ത്രയും ചെറിയ ഒരു സാധനം പോലും പെറുക്കി എടുക്കാം.
തുമ്പിക്കൈകൊണ്ടു തന്നെ മരങ്ങൾ വേരോടെ പറിച്ചെടു
ക്കയും ചെയ്യും. ആനയുടെ കണ്ണുകൾ ഏറ്റവും ചെറുതും
ചെവി വളരെ വലിയതും ആകുന്നു. വായിൽ വലുതായ
പല്ലുകൾ ഉണ്ടു. ആണാനെക്കു രണ്ടു വലിയ തേറ്റകൾ,
അല്ലെങ്കിൽ കൊമ്പുകൾ വായിൽനിന്നു പുറത്തെക്കു വളൎന്നു
നീണ്ടു കിടക്കുന്നു. അതുകൊണ്ടു ആണാനെക്കു കൊമ്പൻ
എന്നു പേർ. (പെണ്ണിനു പിടി എന്നും പേർ). ആന
യുടെ വാൽ കുറിയതും അറ്റത്തുമാത്രം രോമമുള്ളതുമാകുന്നു.

ആന തെങ്ങു, പന മുതലായവയുടെ ഓലയും പല
വിധ സസ്യങ്ങളും കിഴങ്ങുകളും തിന്നും. നാട്ടാന ചോറും
തിന്നും. അതിന്നു വെള്ളത്തിൽ കളിപ്പാൻ വളരെ താല്പൎയ്യ
മുണ്ടു.

ആനയെ മെരുക്കി പലവിധപ്രവൃത്തികൾ പഠിപ്പിക്കാം.
അതിന്നു വളരെ ബുദ്ധിയും നന്ദിയുമുണ്ടു. ഭാരം ചുമക്കുവാ
നും കാട്ടിൽനിന്നു വന്മരങ്ങൾ വലിച്ചു പുഴകളിലേക്കു കൊ
ണ്ടു പോവാനും അവറ്റെ അധികമായി ഉപയോഗിക്കുന്നു.
പുരാണകാലത്തിൽ യുദ്ധത്തിന്നായി ആനകളെ കൊണ്ടു
പോകാറുണ്ടായിരുന്നു. ഇപ്പോൾ പോൎക്കളത്തിൽ യുദ്ധസം
ഭാരങ്ങൾ കൊണ്ടുപോവാനും മലകളിന്മേൽ പീരങ്കിത്തോക്കു
കൊണ്ടു പോവാനും ഉപയോഗിക്കാറുണ്ടു. നാട്ടുരാജാക്കന്മാർ
ആനെക്കു നെറ്റിപ്പട്ടവും അമ്പാരിയും കെട്ടി അതിന്മേൽ
കയറി നടപ്പാൻ കൊള്ളിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/58&oldid=197220" എന്ന താളിൽനിന്ന് ശേഖരിച്ചത്