ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 രണ്ടാംപാഠപുസ്തകം.

വഴിയായി പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു കാളന്തോക്കി
ന്മേൽ ഇരുന്നിരുന്ന ഒരു പടയാളി എങ്ങിനെയോ നില
തെറ്റി താഴെ വീണുപോയി. അവൻ ഇരുന്നിരുന്ന വണ്ടി
യുടെ ചക്രം അതിഘനമുള്ള തോക്കിന്റെ ഭാരത്തോടും കൂട
അവന്റെ മേൽ കയറിയിരുന്നെങ്കിൽ അവൻ ചതഞ്ഞു
പോകുമായിരുന്നു. എങ്കിലും ഈ അപകടസ്ഥിതി പിന്നിലേ
വണ്ടി വലിച്ച ഒരു കൊമ്പനാന കണ്ടു തുമ്പിക്കെകൊണ്ടു
ചക്രത്തിൻമാൎഗ്ഗത്തിൽനിന്നു നിക്കുവാൻ എത്താ
ഞ്ഞതിനാൽ അരനിമിഷം പോലും താമസിക്കാതെ മഹാ
ബലത്തോടും കൂടെ ആ ചക്രം തുമ്പിക്കയ്യാൽ നിലത്തുനിന്നു
പൊക്കി അവനെ കടത്തി താഴെ തന്നെ വെക്കുയും കാൽ
കൊണ്ടു അവനെ തട്ടി ഒരു അരുവിൽ ആക്കുകയും ചെയ്തു.
ആനയുടെ ബുദ്ധിക്കും തൽക്കാലവിവേകത്തിനും കായബല
ത്തിന്നും ഇതു നല്ലൊരു ദൃഷ്ടാന്തമാകുന്നു.

2. ആനയുടെ കൃതജ്ഞതയെ കാണിക്കുന്ന ഒരു സംഭവം
പറയാം.

ഒരു അങ്ങാടിയിൽ ഒരു സ്ത്രി പച്ചക്കറി സാധനങ്ങൾ
വിറ്റു വന്നിരുന്നു. അവളുടെ പിടികയുടെ മുൻഭാഗത്തു കൂടി
നിത്യം കടന്നുപോയിരുന്ന ഒരു ആനെക്കു അവൾ ദിവസേന
ഒരു പിടി ചീര കൊടുക്കാറുണ്ടായിരുന്നു. ആനകൾക്കു ചില
പ്പോൾ മദം പിടിക്ക എന്നൊരുവിധം രോഗം പിടിപെടും.
അപ്പോൾ അവ കഥയില്ലാതെ ഓടി കണ്ണിൽ കണ്ടവരെ
എല്ലാം കുത്തിയും ചവിട്ടിയും കൊന്നുകളയും. ഒരു ദിവസം
ഈ ആനെക്കു മദം പിടിച്ചു വീഥിയിൽ കൂടെ ഓടിത്തുടങ്ങി.
അങ്ങാടിയിൽ ഉണ്ടായിരുന്നവരെല്ലാം പ്രാണരക്ഷക്കായി
മണ്ടി ഓരോ സ്ഥലത്തു സങ്കേതം പ്രാപിച്ചു. കൂട്ടത്തിൽ
തൎക്കാരി വിറ്റിരുന്ന സ്ത്രീയും തന്റെ പീടികയിൽനിന്നു പാ
ഞ്ഞു പോയി. ആ ധൃതിയിൽ അവൾ തന്റെചെറു പൈത

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/60&oldid=197222" എന്ന താളിൽനിന്ന് ശേഖരിച്ചത്