ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സാഹം. 53

ലിനെ നിരത്തിന്മേൽ വിട്ടേച്ചു മറന്നുപോയി. ആന ആ
വഴിയായി വരുമ്പോൾ കുട്ടിയെ കണ്ടു ഉടനെ തനിക്കു ചീര
കൊടുത്തിരുന്ന സ്ത്രീയുടെ ശിശുവാകുന്നു എന്നറിഞ്ഞു തുമ്പി
ക്കൈകൊണ്ടു അതിനെ എടുത്തു യാതൊരു ഹാനിയും വരു
ത്താതെ അവളുടെ പീടികയുടെ കോലായിൽ കൊണ്ടു വെച്ചു
തന്റെ വഴിക്കുപോയി.

വഴിക്കുവഴിയായി മാൎഗ്ഗം കായബലം തൎക്കാരി
കാളന്തോക്കു അരനിമിഷം ദൃഷ്ടാന്തം സങ്കേതം
നിലതെറ്റി പൊക്കി

30. ഉത്സാഹം.

ഉറുമ്പുതന്നെ നോക്കീട്ടുത്സാഹം ശീലിച്ചാലും
കുറുമ്പുലേശം പോലും കാട്ടൊല്ല ബാലന്മാരേ ॥
നോക്കുവിൻ മടിയെന്നതുറുമ്പിനില്ല തെല്ലും
നോക്കതു വിശേഷിച്ചും വേണ്ടതല്ലൊന്നുകൊണ്ടും ॥
മടിയോടിരുന്നാൽ നാം പഠിയാ പാഠമൊന്നും
വടികൊണ്ടൊന്നോ രണ്ടോ കിട്ടിയെന്നതും വരും ॥
മനസ്സും ശരീരവും സ്വസ്ഥമല്ലാതെ പിന്നെ
തനിക്കു ദുഃഖമൊന്നേ മേൽക്കുമേൽ ഉണ്ടായീടൂ ॥
ഉത്സാഹമുണ്ടായീടിൽ ബുദ്ധിയില്ലാത്തവന്നും
വത്സരേ! സമൎത്ഥരായ്വന്നീടാമറിഞ്ഞാലും ॥
നാമൊരു നിമിഷവും വെറുതെ കളയാതെ
കാമമോടുത്സാഹവും കൈക്കൊണ്ടു പഠിച്ചീടിൽ ॥
കാമിതം സാധിച്ചുകൊണ്ടെല്ലാരെക്കാളുമേറെ
കേമനായിരുന്നീടാമീശ്വരകൃപയാലെ ॥
ഉത്സാഹിതന്നെ ദൈവം കാത്തുകൊണ്ടീടും ഭക്ത
വത്സലൻ ദൈവമെന്നതറിഞ്ഞു പ്രവൃത്തിപ്പിൻ ॥

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/61&oldid=197223" എന്ന താളിൽനിന്ന് ശേഖരിച്ചത്