ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈത്തൊഴിൽ. 55

ണ്ടതു. പരമാൎത്ഥമായ മാൎഗ്ഗത്തിൽ അഹോവൃത്തി കഴിപ്പാ
നായി എന്തുവേല ചെയ്താലും അതു അപമാനകരമല്ല.അ
ന്യരെ ആശ്രയിച്ചും ഭിക്ഷ യാചിച്ചും നടക്കുന്നതു മഹാ മാന
ക്കുറവായി കരുതേണ്ടതാകുന്നു.

ധനവാന്മാർ സുഖമനുഭവിക്കുന്നതും പ്രതാപം നടിക്കു
ന്നതും കൈവേലക്കാരുടെ സഹായത്താലാകുന്നു. ആശാരി,
മൂശാരി, തട്ടാൻ, കൊല്ലൻ, ചെരിപ്പുകുത്തി, തുന്നക്കാരൻ മുത
ലായവർ അദ്ധ്വാനിക്കുന്നതിനാലത്രെ അവർ സുഖിച്ചിരിക്കു
ന്നതു. തന്റെ സുഖസന്തോഷാദികൾക്കു കാരണഭൂതന്മാ
രായ ഈ കൈവേലക്കാരെ ഹീനരായി വിചാരിക്കുന്നതു ഒരു
ധനവാന്നു അശേഷം യോഗ്യമല്ല എന്നു മാത്രമല്ല ലോകത്തി
ലുള്ള ധനികന്മാരിൽ അധികംപേരും അവരവരുടെയോ അ
ല്ലെങ്കിൽ അവരുടെ പൂൎവ്വന്മാരുടെയോ ദേഹാദ്ധ്വാനത്താൽ
ആ സ്ഥിതിയിൽ എത്തിയവരാകുന്നു. ഈ കാൎയ്യം ഓൎമ്മവെ
ച്ചാൽ കൈത്തൊഴിൽ ആരും അപമാനഹേതുവായി എണ്ണു
കയില്ല.

ഈ രാജ്യത്തിൽ ഓരോ തൊഴിലിന്നു ഓരോ ജാതിക്കാരുള്ള
തുകൊണ്ടത്രെ ഇതിൽ ഒരു അപമാനം വിചാരിച്ചുവരുന്നതു.
ഈ ഇന്ത്യാരാജ്യത്തിലല്ലാതെ മറ്റു ഭൂമിയിൽ ഒരേടത്തും
ജാതിഭേദമില്ല. വിലാത്തിയിൽ ഒരു അച്ഛന്റെ മക്കളിൽ
തന്നെ ഒരുത്തൻ ഒരു രാജമന്ത്രിയും ഒരുത്തൻ ഒരു ആശാരി
യും മറെറാരുത്തൻ ഒരു ചെരിപ്പുകുത്തിയും ആയിരിക്കാം.
യാതൊരു അപമാനവുമില്ല. കട്ടും കളവു പറഞ്ഞും
വഞ്ചിച്ചും ഇരന്നും പണമുണ്ടാക്കുന്നതു മാത്രമേ അവർ അപ
മാനകരമായി വിച്ചാരിക്കുന്നുള്ളു. നമ്മുടെ നാട്ടിലും ആളു
കൾക്കു ഈ പരമാൎത്ഥമായ അഭിമാനം തിരിച്ചറിവാൻ കഴി
വു വന്നെങ്കിൽ മാത്രമേ ജനങ്ങൾക്കു ശ്രേയസ്സും രാജ്യത്തിൽ
സുഭിക്ഷവും വൎദ്ധിക്കുകയുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/63&oldid=197225" എന്ന താളിൽനിന്ന് ശേഖരിച്ചത്