ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 രണ്ടാംപാഠപുസ്തകം.

പരാധീനം മൂശാരി അഭിമാനം സുഭിക്ഷം മന്ത്രി
ലജ്ജാകരം പ്രതാപം കാരണഭൂതന്മാർ ശ്രേയസ്സു

32. കൈത്തൊഴിൽ (തുടൎച്ച).

ഒരു ദീപിൽ ഒരു ധനികനും അവന്റെ അയൽവക്കത്തു
ദരിദ്രനായ ഒരു ചൂരൽപണിക്കാരനും ഉണ്ടായിരുന്നു. ആ ദരി
ദ്രൻ തന്റെ പ്രവൃത്തിക്കായി രക്ഷിച്ചു വളത്തിയിരുന്ന ഒരു
ചൂരൽക്കാടു ധനവാന്നു അസഹ്യമായി തോന്നിയതിനാൽ അ
തൊക്കെ മുറിച്ചുനീക്കുവാൻ കല്പിച്ചു. തന്റെ അഹോവൃത്തി
ക്കുള്ള വസ്തു നശിപ്പിപ്പാൻ പാടില്ലെന്നു അവൻ പറഞ്ഞതി
നാൽ ധനവാൻ കോപിച്ചു അതു മുഴുവനെ തീ വെച്ചു ചുട്ടു
ഭസ്മമാക്കിക്കുളഞ്ഞു. ദരിദ്രൻ ഇതു നിമിത്തം അവനെ ആ
ക്ഷേപിച്ചതുകൊണ്ടു അവൻ ക്രുദ്ധിച്ചു ദരിദ്രനെ കഠിനമായി
അടിച്ചു ദേഹം മുഴുവനെ പരുക്കേല്പിച്ചു. അപ്പോൾ അവൻ
ഓടി നഗരത്തിലേക്കു ചെന്നു രാജാവോടു അന്യായം ബോധി
പ്പിച്ചു. നീതിമാനായ രാജാവു ധനവാനെ വരുത്തി ഈ ക്രൂ
രകൎമ്മത്തിന്റെ സംഗതി ചോദിച്ചപ്പോൾ അവൻ മഹാ
പൊങ്ങച്ചത്തോടെ "രാജാവേ! ഈ ഹീനനും ദരിദ്രനുമായ
കൈത്തൊഴിൽക്കാരൻ ധനവാനായ എന്നെ വേണ്ടുംവണ്ണം
ബഹുമാനിച്ചില്ല" എന്നു ഉത്തരം പറഞ്ഞു. രാജാവു ഇതു
കേട്ടു അവനോടു "എടോ! തന്റെ മൂത്തച്ഛൻ ഒരു കൈവേ
ലക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ സാമൎത്ഥ്യത്താൽ
എന്റെ അച്ഛന്റെ പ്രസാദം സമ്പാദിച്ചു ഉന്നതസ്ഥിതി
പ്രാപിച്ചതാകുന്നു എന്നും താൻ മറന്നുപോയോ? കൈവേല
ക്കാരന്റെ പൌത്രനായ നീ ഇപ്പോൾ സാധു രക്ഷ ചെയ്യുന്ന
തിന്നു പകരം അവരെ ദ്രോഹിക്കുന്നുവോ?" എന്നു പറഞ്ഞു
അവന്നു തക്കതായ ഒരു പാഠം കൊടുക്കേണം എന്ന ഉദ്ദേശ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/64&oldid=197226" എന്ന താളിൽനിന്ന് ശേഖരിച്ചത്