ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒട്ടകം. 57

ത്തിന്മേൽ അന്യായക്കാരനെയും പ്രതിയെയും ദൂരെ കാട്ടാളർ
പാൎക്കുന്ന ഒരു ദ്വീപിലേക്കു നാടുകടത്തിക്കുളഞ്ഞു. അവിടെ
യും ചൂരൽ അനവധിയുണ്ടായിരുന്നു. നരഭോക്താക്കളായ
കാട്ടാളർ ഇവരെ കണ്ട ഉടനെ കൊല്ലുവാൻ ഭാവിച്ചപ്പോൾ
ചൂരൽക്കാരൻ ആംഗ്യം കാട്ടി കുറെ ചൂരൽ മുറിച്ചു ഒരു വി
ചിത്ര കിരീടം മടഞ്ഞു അവരുടെ പ്രധാനിയുടെ തലമേൽ
വെച്ചു. അതു കണ്ടു അവർ സന്തോഷിച്ചു അവരെല്ലാവരും
അവൎക്കു ആ മാതിരി ഓരോന്നുണ്ടാക്കി കൊടുപ്പാനപേക്ഷിച്ചു.
ഒന്നും അറിഞ്ഞുകൂടാത്ത ധനികനെ മറ്റവന്നു ചൂരൽ മുറിച്ചു
കൊണ്ടു കൊടുക്കുന്ന പണിക്കാരനാക്കി. ഇങ്ങിനെ ധനികൻ
തന്റെ ശത്രുവിന്റെ സാമൎത്ഥ്യത്താൽ ജീവരക്ഷ പ്രാപിച്ചു,
പിന്നെ അവന്റെ പണിക്കാരനാകയും ചെയ്തു. സൽസ്വ
ഭാവിയായ ദരിദ്രനോടു അവൻ കരഞ്ഞുംകൊണ്ടു ക്ഷമ ചോ
ദിച്ചു, മനുഷ്യന്നു സാക്ഷാൽ മാനകാരണം പണമല്ല, യോ
ഗ്യത ഒന്നു തന്നെ എന്നു ഗ്രഹിക്കയും ചെയ്തു. രാജാവു ഈ
വിവരം കേട്ട ശേഷം ഇരുവരെയും സ്വരാജ്യത്തിലേക്കു വരു
ത്തി. അതുമുതൽ ധനികൻ ദരിദ്രനെ ഏറ്റവും ബഹുമാ
നിച്ചുപോന്നു.

ഭസ്മം ക്രുദ്ധിച്ചു ക്രൂരകൎമ്മം ഉന്നതസ്ഥിതി ഉദ്ദേശം
ആക്ഷേപിച്ചു പരുക്കു പൊങ്ങച്ചം പൌത്രൻ നരഭോക്താക്കൾ

33. ഒട്ടകം.

ഒട്ടകത്തിന്നു ആനയോളം വലിപ്പമില്ലെങ്കിലും അതിനെ
ക്കാൾ ഉയരമുണ്ടു. ചെറിയ തലയും വളരെ വലിയ കഴുത്തും
നീണ്ടു കൃശമായ കാലുകളും മുതുകത്തു ഒരു കൂനുമായി, ഒട്ടകം
എത്രയും വിരൂപമായ ഒരു മൃഗമാകുന്നു. വൎണ്ണവും മൺനിറ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/65&oldid=197227" എന്ന താളിൽനിന്ന് ശേഖരിച്ചത്