ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 രണ്ടാംപാഠപുസ്തകം.

മാകുന്നു. എങ്കിലും ഇതു വളരെ പ്രയോജനമുള്ള ഒരു മൃഗം.
അറബി അഫ്രിക്ക എന്നീരാജ്യങ്ങളിൽ സമുദ്രംപോലെ വിസ്തീ
ൎണ്ണമായി കിടക്കുന്ന മരുഭൂമികളിൽ കൂടി സഞ്ചരിപ്പാൻ ഈ
മൃഗമില്ലെങ്കിൽ മനുഷ്യൎക്കു കഴികയില്ലായിരുന്നു. ഈ കാൎയ്യ

ത്തിന്നുതകുന്നതു നിമിത്തം ഒട്ടകത്തിന്നു "വനക്കപ്പൽ" എന്നു
പേർ പറയുന്നു. സമുദ്രസഞ്ചാരത്തിന്നു കപ്പൽ ഏതുപ്രകാരം
ഉതകുന്നുവോ അതേപ്രകാരം മണലാരണ്യത്തിൽ സഞ്ചരി
പ്പാൻ ഒട്ടകം ഉതകുന്നു. സൂൎയ്യോഷ്ണത്താൽ തപിക്കുന്ന മണ
ലിൽ ഇതിന്റെ കാൽ പൂണ്ടു പൊള്ളിപ്പോകാതിരിപ്പാൻ കാൽ
നിലത്തു വെക്കുമ്പോൾ പരന്നുപോകുന്ന ഒരു ഗുണം അതിന്നു
ദൈവം കൊടുത്തിരിക്കുന്നു. ഇതു കൂടാതെ വനങ്ങളിൽ അനേ
കദിവസത്തെ വഴി ചെന്നാൽ മാത്രമേ കുറെ വൃക്ഷങ്ങളും
പച്ച സസ്യങ്ങളും ഉള്ള ഓരോ ചെറു സ്ഥലങ്ങൾ കാണുക

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/66&oldid=197228" എന്ന താളിൽനിന്ന് ശേഖരിച്ചത്