ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒട്ടകം. 59

യുള്ളു. അവിടെനിന്നു മാത്രം അതിന്നു വെള്ളം കുടിച്ചാൽ
മതി. മറ്റെല്ലാദിവസവും ദാഹം കൂടാതെ അതു സഞ്ച
രിച്ചുകൊള്ളും.

ഒട്ടകത്തിൽ രണ്ടു വകയുണ്ടു. ഒരു ജാതിക്കു ഒറ്റക്കൂൻ
(പൂഞ്ഞ) മാത്രമേ ഉള്ളു. മറ്റേതിനു രണ്ടുണ്ടു.

അറബികൾ ഒട്ടകത്തിന്നു നല്ല പച്ചപ്പുല്ലും ഈത്തപ്പഴം
യവം കോതമ്പു ഇതു മൂന്നും കൂട്ടിയുണ്ടാക്കിയ ഉണ്ടയും തിന്മാൻ
കൊടുക്കുന്നു. ദാഹം സഹിക്കുംപോലെ തന്നെ ഒട്ടകത്തിന്നു
വിശപ്പും സഹിപ്പാൻ കഴിയും.

ഒട്ടകം ഭാരം ചുമപ്പാനും കയറി നടപ്പാനും ഉതകുന്നു.
അതു ദിവസത്തിൽ അമ്പതു നാഴിക മുതൽ നൂറ്റമ്പതു നാഴി
കവരെ നടക്കും. ശീഘ്രം നടക്കേണമെങ്കിൽ അതിനെ അടി
പ്പാൻ പാടില്ല. പാട്ടുപാടിക്കേൾപ്പിക്കയാകുന്നു വേണ്ടതു.
പാട്ടിന്റെ താളം എത്ര വേഗമോ അത്ര വേഗത്തിൽ അതും
പാട്ടിൽ രസിച്ചുംകൊണ്ടു നടക്കും. ചിലപ്പോൾ മരുഭൂമി
യിൽ സഞ്ചരിക്കുന്ന ജനങ്ങൾ ദാഹത്താൽ വലഞ്ഞാൽ
ഒട്ടകത്തെ അറുത്തു വയറ്റകത്തുള്ള നീൎക്കുടൽ എടുത്തു അ
തിലെ വെള്ളം കുടിച്ചു ദാഹം തീൎക്കും. വെള്ളവും പുല്ലും
ഉള്ള സ്ഥലം ഇരുനൂറു നാഴിക ദൂരത്തുള്ളപ്പോൾ തന്നെ ഒട്ടകം
മണത്തറിഞ്ഞു ഉത്സാഹിച്ചു നടക്കുകയും അങ്ങിനെ യാത്ര
ക്കാൎക്കു ആശ്വാസം നല്കുകയും ചെയ്യും. പാൎസിരാജ്യക്കാർ
ചെറുപീരങ്കികൾ ഒട്ടകത്തിൻപുറത്തു കയറ്റി പോൎക്കളത്തിൽ
കൊണ്ടുപോകുന്നു. വെടി തുടങ്ങുമ്പോൾ അവ തലതാഴ്ത്തി
മൌനമായി നിൽക്കുംപോൽ. അറബികൾ ഒട്ടകത്തിന്റെ പാൽ
കുടിക്കയും മാംസം ഭക്ഷിക്കയും രോമംകൊണ്ടു ഒരുവിധം
കമ്പിളി നെയ്തുണ്ടാക്കുകയും ചെയ്യുന്നു. അവരുടെ നാട്ടിൽ
വിറകു ദുൎല്ലഭമാകയാൽ അതിന്റെ ചാണകം ഉണക്കി കത്തി
പ്പാൻ ഉപയോഗിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/67&oldid=197229" എന്ന താളിൽനിന്ന് ശേഖരിച്ചത്