ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വനം. 61

ങ്ങൾ അവിടെ വളരാത്തതു. മഴയും അവിടെ അധികമായി
ഉണ്ടാകാറില്ല. വഴിയാത്രക്കാൎക്കു സഞ്ചരിപ്പാൻ തക്ക ചെത്തു
വഴികളോ ഊടുവഴികളോ യാതൊന്നുമില്ല. കരോരമായ സൂ
ൎയ്യോഷ്ണത്തിൽനിന്നു സങ്കേതം പ്രാപിപ്പാൻ തക്ക യാതൊരു
തണലും ഇല്ല. ചില ഇടങ്ങളിൽ വഴിയാത്രക്കാൎക്കു വിശ്രമിക്ക
ത്തക്കവണ്ണം ഓരോ ഉറവും അതിന്നു ചുറ്റും ചെറുതായ
ഒരു ഫലപുഷ്ടിയുള്ള പ്രദേശവും കാണാം. സമുദ്രത്തിൽ
അവിടവിടെ ദീപുകൾ ഉള്ളപ്രകാരം ഇവ വനത്തിൽ നി
ല്ക്കുന്നു. ഇതു ഒന്നു കഴിഞ്ഞാൽ പിന്നെ വേറെ ഒന്നു കാണേ
ണമെങ്കിൽ അസംഖ്യം കാതം വഴിദൂരം പോകേണം. ഇപ്ര
കാരമുള്ള ഘോരവനങ്ങളിൽ സഞ്ചരിപ്പാൻ തക്കവണ്ണം ഒട്ടകം
എന്ന മൃഗത്തെ ദൈവം സൃഷ്ടിച്ചതു അവന്റെ വലിയ ദയ
തന്നെ.

ഈ വനങ്ങളിൽ ചിലപ്പോൾ ഭയങ്കരമായ ഒരുവിധം
കൊടുങ്കാറ്റടിക്കാറുണ്ടു. അപ്പോൾ മണൽ ആകാശത്തി
ലേക്കു മഹാഗോപുരങ്ങൾ പോലെ ഉയൎന്നു പാറി മറെറാരു
ദിക്കിൽ പോയി വീഴും. ഇങ്ങിനെയുള്ള കാറ്റടിക്കുമ്പോൾ
വഴിയാത്രക്കാർ ശ്വാസം മുട്ടി മരിച്ചു പോകാതിരിപ്പാൻ വേ
ണ്ടി നിലത്തു കവിണ്ണുകിടക്കും. പൂഴിയുടെ പാറലും കാറ്റി
ന്റെ കാഠിന്യവും അസാരം നിലച്ചാൽ മാത്രം എഴുന്നീറ്റു
വീണ്ടും നടക്കും. എങ്കിലും ചിലപ്പോൾ അവർ അങ്ങിനെ
കിടക്കുന്ന സ്ഥിതിയിൽ അവരുടെ മേൽ പൂഴി വളരെ ഉയര
ത്തിൽ മേല്ക്കുമേലായി വീണു അവർ അതിന്നുള്ളിൽ മരിച്ചു
പോകയും ചെയ്യാറുണ്ടു.

ഇങ്ങിനെയുള്ള വനങ്ങളിൽ കച്ചവടക്കാരും വഴിയാത്ര
ക്കാരും ഏകാകികളായി സഞ്ചരിക്കയില്ല. വലിയ കൂട്ടങ്ങളായി
മാത്രമേ പോകയുള്ളൂ. ഇതിന്നു രണ്ടു കാരണങ്ങളുണ്ടു. ഒന്നാ
മതു ദുൎഗ്ഘടമായ മാൎഗ്ഗങ്ങളിൽ അന്യോന്യം സഹായവും ഉപ

5

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/69&oldid=197231" എന്ന താളിൽനിന്ന് ശേഖരിച്ചത്