ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 രണ്ടാംപാഠപുസ്തകം.

കാരവും ഉണ്ടാവാനത്രെ. രണ്ടാമതു അവിടങ്ങളിൽ ഒരുവക
നിഷ്ഠൂരന്മാരായ കവൎച്ചക്കാരുണ്ടു. അവർ വലിയ കൂട്ടമായി
വന്നു വഴിയാത്രക്കാരെ കൊള്ളയിടും. അങ്ങിനെയുള്ളവരോടു
എതിൎത്തുനിന്നു തങ്ങളുടെ ദേഹങ്ങളെയും പൊരുളുകളെയും
രക്ഷിക്കേണ്ടതിന്നാകുന്നു.

ചെത്തുവഴി ഫലപുഷ്ടിയുള്ള നിലച്ചാൽ നിഷ്ഠൂരന്മാർ
ഊടുവഴി അസംഖ്യം ഏകാകികൾ കൊള്ളയിടുക
കഠോരം ഗോപുരം ദുൎഗ്ഘടം പൊരുളുകൾ

35. ഇരിമ്പു.

ദിൿസഞ്ചാരികളിൽ കീൎത്തിമാനായ ഒരാൾ മിസ്രരാജാ
വായിരുന്ന മുഹമ്മദാലിയോടു ഒരിക്കൽ "നിങ്ങൾ ഇത്ര വലി
യൊരു രാജാവായതെങ്ങിനെ?" എന്നു ചോദിച്ചപ്പോൾ രാ
ജാവു വലങ്കൈകൊണ്ടു ഒരു വാളും ഇടങ്കൈകൊണ്ടു പൊൻ
നാണ്യങ്ങൾ നിടഞ്ഞ ഒരു സഞ്ചിയും തൊട്ടു: "ഇതാ, ഇരി
മ്പുകൊണ്ടു പൊന്നു സമ്പാദിച്ച ശേഷം പൊന്നുകൊണ്ടു
എനിക്കു ഇരിമ്പായുധപാണികളെ കിട്ടി. അങ്ങിനെ ഞാൻ
രാജാവായി" എന്നുത്തരം പറഞ്ഞു. മനുഷ്യൎക്കു ഇരിമ്പു പൊ
ന്നിനെക്കാൾ പ്രയോജനകരമായ ഒരു ലോഹം എന്നു ഈ ക
ഥയിൽനിന്നു കാണുന്നുവല്ലോ. ഇരിമ്പെന്ന ലോഹം ശരിയാ
യി പ്രയോഗിക്കാനറിയുന്നവന്നു ലോകത്തിൽ ശക്തിയും
പ്രബലതയും വൎദ്ധിക്കും എന്നും കാണുന്നു. ഇപ്പോൾ ലോക
ത്തിലെങ്ങും ശ്രുതിപ്പെട്ടവരും നമ്മുടെ രാജ്യം കീഴടക്കി ഭരി
ച്ചു വരുന്നവരുമായ ഇംഗ്ലീഷുകാൎക്കു ധനം, ശക്തി, അധികാരം
മുതലായവയൊക്കെയും അവരുടെ ചെറുദ്വീപിൽ നിറഞ്ഞു
കിടക്കുന്ന ഇരിമ്പിനാൽ ഉണ്ടായ്വന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/70&oldid=197232" എന്ന താളിൽനിന്ന് ശേഖരിച്ചത്