ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 രണ്ടാംപാഠപുസ്തകം.

എന്നു പേർ. ഈ അയിർ കഷണങ്ങളാക്കി നുറുക്കി കരി
പ്പൊടി ചേൎത്തു ഇതിന്നായുണ്ടാക്കുന്ന ഒരു പ്രത്യേകതരം ചൂള
യിൽ ഇടുന്നു. പിന്നെ ചില യന്ത്രങ്ങളാൽ തടിച്ച കുഴൽമാൎഗ്ഗ
മായി കാറ്റൂതി തീ എരിച്ചു കൊണ്ടിരിക്കുമ്പോൾ അയിർ
ഉരുകി വെള്ളംപോലെ ആകും. കല്ലും മണ്ണും മറ്റും ഈ വെ
ള്ളത്തിന്മീതെ കിട്ടമായി പൊന്തുമ്പോൾ ഒരു മാന്തികൊണ്ടു
അതു കോരി നീക്കിക്കളയും.

പച്ച ഇരിമ്പു എന്നു ആളുകൾ സധാരണയായി പറ
ഞ്ഞു വരുന്ന ലോഹം പതമുള്ളതാകയാൽ മൂൎച്ചയുള്ള ആയു
ധങ്ങൾ ഉണ്ടാക്കുവാൻ അതു കൊള്ളുകയില്ല. ആ ഇരിമ്പു
വീണ്ടും ഉരുക്കി അതിൽ ചേൎന്ന കരി കുറെ നീക്കിക്കളഞ്ഞാൽ
അതിന്നു ഉറപ്പുവെക്കും. അതിന്നു ഉരുക്കു എന്നു പേർ. ചുട്ടു
പഴുപ്പിച്ച ഉരുക്കു ഉടനെ വെള്ളത്തിൽ മുക്കിയാൽ എത്രയും
ഉറപ്പും കടുപ്പവും ഉള്ളതായി തീരും. അതിനെ കൊണ്ടു
അരം തമരു സൂചി മുതലായവ തീൎക്കുന്നു.

ദിൿസഞ്ചാരി പ്രബലത കിട്ടം അരം
ആയുധപാണി ഗണിതം മാന്തി തമരു

36. പ്രത്യുൽപന്നമതി (താത്കാലികബുദ്ധി).

നാം കല്പിച്ചുകൂട്ടി ഒരാപത്തിൽ ചെന്നു ചാടുന്നതു മൂഢ
ത്വമാകുന്നു. എങ്കിലും വല്ലൊരാപത്തും സംഭവിച്ചു പോയാൽ
ധൈൎയ്യത്തോടും ശാന്തമായും അതിൽനിന്നുദ്ധാരണം പ്രാപി
പ്പാൻ നാം ശ്രമിക്കേണ്ടതാകുന്നു. എത്ര തന്നെ സൂക്ഷി
ച്ചാലും ചിലപ്പോൾ നാം വിചാരിയാത്തതായ വല്ല കഷ്ടം
നമുക്കു പെട്ടെന്നു വന്നു ഭവിച്ചേക്കാം. അങ്ങിനെയുള്ള അവ
സരങ്ങളിൽ നാം ബുദ്ധിയോടും വിവേകത്തോടും കൂടെ നമ്മു
ടെ രക്ഷക്കുള്ള മാൎഗ്ഗം നോക്കിയാൽ നമുക്കു അത്യാപത്തു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/72&oldid=197234" എന്ന താളിൽനിന്ന് ശേഖരിച്ചത്