ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രത്യുൽപന്നമതി. 65

പിണയുകയില്ല. പെട്ടെന്നു പിടിപെടുന്ന ആപത്തിന്നു ഉട
നെ ഒരു നിവാരണമാൎഗ്ഗം കാണുന്ന ബുദ്ധിക്കു പ്രത്യുല്പന്ന
മതി എന്നു പേർ പറയുന്നു. ഇതിന്നു ചില ദൃഷ്ടാന്തങ്ങൾ
പറയാം.

ഒരു കുട്ടിയുടെ വസ്ത്രത്തിന്നു യദൃശ്ചയാ തീ പിടിച്ചെന്നു
വിചാരിക്ക. ആ കുട്ടി ഉടനെ ഭയപ്പെട്ടു ഓടുവാൻ തുടങ്ങി
യെന്നുവരികിൽ തീ പാളിക്കത്തുകേ ഉള്ളു. അങ്ങിനെ തന്നെ
നിന്നുകളഞ്ഞാലും തീ മേലോട്ടു കത്തിക്കയറും. എങ്കിലും
തീ പറ്റിയ ഉടനെ നിലത്തു കിടന്നു ഉരുണ്ടുരുണ്ടുകൊണ്ടി
രുന്നാൽ തീ കെട്ടുപോകും. സംഭവിക്കാവുന്ന ഹാനി നിസ്സാ
രമായിരിക്കയും ചെയ്യും.

വെള്ളത്തിൽ വീണുപോയാൽ കൈകാലുകൾ ഇട്ടടിച്ചെ
ങ്കിൽ ക്ഷണം മുങ്ങിപ്പോകും. ശ്വാസം മുട്ടിച്ചു അനങ്ങാതി
രുന്നാൽ ശരീരം പൊന്തിവരും. വായി വെള്ളത്തിന്മീതെ
ആയ ഉടനെ ശ്വാസം കഴിക്കയും ഒന്നു രണ്ടു നിലവിളിക്കയും
ചെയ്യാം. ഇങ്ങിനെ രണ്ടു മൂന്നു പ്രാവശ്യം ചെയ്താൽ രക്ഷി
പ്പാൻ തക്ക ആളുകൾ സമീപത്തുണ്ടെങ്കിൽ രക്ഷപ്രാപിക്കാം.

ഒരു വീട്ടിലെക്കു ചെല്ലുമ്പോൾ അവിടെനിന്നു ഒരു നായി
കടിപ്പാൻ തക്കവണ്ണം വരുമ്പോൾ പിന്തിരിഞ്ഞു ഓടിയാൽ
നായി നിശ്ചയമായി പിന്നാലെ മണ്ടി എത്തി കടിക്കും.
അതിനെ മുഖത്തു തന്നെ തുറിച്ചു നോക്കിക്കൊണ്ടു എതിൎത്തു
നിന്നാൽ അതു കുരച്ചുംകൊണ്ടു ദൂരെ നില്ക്കേ ഉള്ളു. നായെ
അടിപ്പാനായി കയ്യിലുള്ള വടി പൊന്തിച്ചാൽ അതു ചാടി
കടിക്കും. എങ്കിലും ആ വടി തന്നെ താഴ്ത്തി അതിന്റെ
കാലിന്നു അടിപ്പാൻ ഓങ്ങിക്കൊണ്ടു കുനിഞ്ഞു നിന്നാൽ
മിക്ക നായ്ക്കളും ഭയപ്പെട്ടു പോകും. തിരിഞ്ഞു മണ്ടിക്കള
വാനും മതി. കാരണം നായ്ക്കൾ്ക്കു കാലിന്നു അടി കിട്ടി
യാൽ സഹിച്ചുകൂടാത്ത വേദനയുണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/73&oldid=197235" എന്ന താളിൽനിന്ന് ശേഖരിച്ചത്