ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രത്യുൽപന്നമതി. 67

സന്ധ്യെക്കു ഓലപ്പന്തലുകളിൽ ഒന്നിനു പെട്ടെന്നു തീ പിടിച്ചു.
ക്ഷണനേരംകൊണ്ടു അതു നാലു പുറവും വ്യാപിപ്പാൻ തുട
ങ്ങി. നടുമുറ്റത്തു നാട്ടുകാരും വിലാത്തിക്കാരുമായി അഞ്ഞൂ
റ്റിൽ പരം ജനങ്ങളുണ്ടായിരുന്നു. തീ കണ്ട ഉടനെ നാട്ടു
കാർ പരിഭ്രമിച്ചു കൂട്ടമായി തിക്കിത്തിരക്കി ആ ഇടുങ്ങിയ കണ്ടി
വാതില്ക്കലേക്കു ഓടി മേല്ക്കുമേൽ വീണും ചവിട്ടിയും ശ്വാസം
മുട്ടിയും ഇരുന്നൂറോളം ജനങ്ങൾ മരിച്ചു പോയി. അതിൽ
കാലോഹരി മാത്രം തീയിൽ വെന്തു മരിച്ചു എന്നു പറയാം.
അതേ സമയം തന്നെ അതിന്നകത്തുണ്ടായിരുന്ന വിലാത്തി
ക്കാർ പരിഭ്രമവും ധൃതിയും കൂടാതെ ഒത്ത നടുവിൽ ഒരിടത്തു
ശാന്തമായി നിന്നതിനാൽ അവരെല്ലാവരും രക്ഷപ്പെട്ടു.

2. നമ്മുടെ ശരീരത്തിൽ ചെറുതും വലുതുമായ അസംഖ്യം
കുഴലുകളുണ്ടു. അവയിൽക്കൂടെ രക്തം ഒഴുകി ശരീരമെങ്ങും
വ്യാപിക്കുന്നു. ഈ കുഴലുകൾക്കു രക്തനാഡി എന്നു പേർ.
ഇതിൽ വലിയവയിൽ ഒന്നെങ്ങാൻ ഒരു കത്തികൊണ്ടോ
മറ്റോ മുറിഞ്ഞുപോയാൽ രക്തം വളരെ ദൂരത്തിൽ തെറിച്ചു
അസ്ത്രം എയ്യുന്ന വിധത്തിൽ വീഴും. ഒരിക്കൽ ഒരു കൃഷിക്കാ
രൻ നെല്ലു കൊയ്തുകൊണ്ടിരിക്കുമ്പോൾ അരിവാൾ തട്ടി ഇട
ങ്കൈയുടെ ഒരു രക്തനാഡി മുറിഞ്ഞു പോയി. രക്തം അതി
ഭയങ്കരമായി ഒഴുകിത്തുടങ്ങി. സമീപസ്ഥരായ സ്ത്രീപുരുഷ
ന്മാർ ചിലർ അങ്ങും ഇങ്ങും ഓടുകയും മറ്റുള്ളവർ സ്തംഭിച്ചു
നില്ക്കയും ചെയ്ത തല്ലാതെ ഇതിന്നു എന്തു പ്രതിശാന്തി ചെ
യ്യേണം എന്നു ആൎക്കും തോന്നിയില്ല. എങ്കിലും തല്ക്കാല
ബുദ്ധി ധാരാളം ഉണ്ടായിരുന്ന ഒരു പെണ്കുട്ടി ഓടിവന്നു ഒരു
ചരടെടുത്തു ആ മുറിക്കു മീതെ മുറുകെ വരിഞ്ഞു കെട്ടിയ
പ്പോൾ ചോര നിന്നു പോയി. ആ പെണ്കുട്ടി ആ പ്രവൃത്തി
ചെയ്തിരുന്നില്ലെങ്കിൽ വൈദ്യൻ എത്തുന്നതിന്നു മുമ്പെ അ
വൻ മരിച്ചു പോകുമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/75&oldid=197237" എന്ന താളിൽനിന്ന് ശേഖരിച്ചത്