ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാപ്പിയും ചായയും. 69

അറബിയിലും ക്രമേണ ഇങ്ങോട്ടും അതു പരന്നുവന്നു. കാപ്പി
ച്ചെടി മുപ്പതടി ഉയരത്തോളം വളരുമെങ്കിലും അധികമായി
ഫലം തരേണമെങ്കിൽ അതു ആഞ്ഞു ചെറുതാക്കി ഏഴെട്ടടി
യിലധികം ഉയരുവാൻ സമ്മതിക്കാതിരിക്കേണം. അപ്പോൾ
അതു പടൎന്നു വളൎന്നു കൊമ്പുകളിൽ കനക്കേ കായി പിടിക്കും.
ഇതിന്നു മറ്റു വൃക്ഷങ്ങൾക്കെന്ന പോലെ മുരട്ടുവളം ഇട്ടുകൂടാ.
നിരനിരയായും അണിഅണിയായും ഉള്ള ചെടികളുടെ ഇട
യിൽ കുഴി കുഴിച്ചു ചാണകം, അസ്ഥിപ്പൊടി മുതലായവ
ഇട്ടാൽ അവയുടെ വേർ ഇതിന്റെ സത്തു വലിച്ചെടുത്തു
കൊള്ളും. പഴുത്ത ശേഷം എടുക്കുന്ന കാപ്പിയത്രെ അത്യു
ത്തമം. എങ്കിലും സാധാരണയായി മൂപ്പെത്തിയാൽ അതു
പറിച്ചുണക്കി മേൽത്തൊലി കളഞ്ഞു അതിന്റെ പരിപ്പെ
ടുത്തു ഉപയോഗത്തിന്നു ശരിയാക്കുന്നു. അറബിയിൽ മൊക്കാ
എന്ന ദേശത്തിൽ വിളയുന്ന കാപ്പി വളരെ കാലത്തോളം
ഒന്നാന്തരമായി വിലമതിച്ചു വന്നിരുന്നു. എങ്കിലും ഇപ്പോൾ
മറ്റു ചില ദിക്കുകളിലും അതിന്നു തുല്യമായതുണ്ടാകുന്നു.

ചായയിലച്ചെടിയുടെ സ്വന്തരാജ്യം ചീനയാകുന്നു. ഇ
പ്പോൾ ഇന്ത്യാരാജ്യത്തിന്റെ വടക്കൻദിക്കുകളിലും നീലഗിരി
യിലും ധാരാളം കൃഷിചെയ്തു വരുന്നു. ഈ ചെടിയും തനി
യെ വളൎന്നാൽ മുപ്പതടിയോളം ഉയരം വെക്കും. എങ്കിലും നാ
ലടിയിൽ അധികംവളരുവാൻ സമ്മതിക്കാറില്ല. ചെടിക്കു
മൂന്നുവൎഷം പ്രായമായാൽ ഇല നുള്ളുവാൻ തുടങ്ങാം. ഇള
ഞ്ചെടികളുടെ ഇലകൾ അതിവിശേഷം. എന്നു തന്നെയല്ല
അവ ക്ഷണം തെഴുക്കുന്നതിനാൽ ആണ്ടിൽ മൂന്നു തവണ
ഇല നുള്ളിയെടുക്കാം. അങ്ങിനെ എടുക്കുന്ന ഇല വെയില
ത്തിട്ടോ ഇരിമ്പു ചട്ടിയിൽ ചൂടാക്കിയോ ഉണക്കും. അതി
ന്റെ ശേഷം അതു തണലത്തു ആറ്റി ചുരുട്ടി ഒരിക്കൽ കൂടെ
അസാരനേരം ചൂടുചട്ടിയിൽ വറുത്തു സൂക്ഷിക്കും. അതിൽ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/77&oldid=197239" എന്ന താളിൽനിന്ന് ശേഖരിച്ചത്