ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 രണ്ടാംപാഠപുസ്തകം.

പിന്നെ അതിന്നു കാറ്റു തട്ടുന്നതു നന്നല്ല. കാരണം അതി
ന്റെ വിശേഷവാസനയും വീൎയ്യവും പോയ്പോകും.

കാപ്പിയും ചായയും ശരീരത്തിന്നു ഉണൎച്ച കൊടുക്കും. തല
നോവിന്നും ചിലവിധം പനിക്കും അവ നല്ല ഔഷധമാകുന്നു.

സാമാന്യം ആഞ്ഞു സത്തു തവണ വീൎയ്യം
ഭൂഖണ്ഡം കനക്കേ ഇളഞ്ചെടി ആറ്റി അണി

39. അല്പ കാൎയ്യങ്ങൾ.

മനുഷ്യർ വകവെക്കാതെ നിസ്സാരമെന്നു വിചാരിക്കുന്ന
പലകാൎയ്യങ്ങളുണ്ടു. എങ്കിലും സൂക്ഷിച്ചു നോക്കിയാൽ മാത്രമേ
അവറ്റിന്റെ സാക്ഷാൽ പ്രാധാന്യത അറിവാൻ പാടുള്ളൂ.

ഒരുനിമിഷം എന്നതു ചില കുട്ടികൾ അല്പകാൎയ്യമായി
വിചാരിക്കുന്നു. നാളെ പഠിപ്പാനുള്ള പാഠങ്ങൾ ഇന്നു പഠി

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/78&oldid=197240" എന്ന താളിൽനിന്ന് ശേഖരിച്ചത്