ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്പകാൎയ്യങ്ങൾ. 71

ക്കയില്ല. അല്പം കളിക്കട്ടെ. കാൽമണിക്കൂർ കളിച്ചിട്ടു പിന്നെ
പഠിക്കാം എന്നു കരുതും. കളിപ്പാൻ തുടങ്ങിയാൽ കാൽമണി
ക്കൂർ ഒരു മണിക്കൂർ ആകും. ദിവസേന കാൽമണിക്കൂർ ഒരു
കുട്ടി നഷ്ടമാക്കിയാൽ തന്നെ ഒരു സംവത്സരത്തിൽ തൊണ്ണൂ
റ്റിൽ ചില്വാനം മണിക്കൂറാകുമല്ലൊ. ഈ നഷ്ടമായ മണി
ക്കൂറുകൾ ആയുഷ്കാലത്തിൽ പിന്നൊരിക്കൽ കിട്ടുമോ?

ഒരു പൈ (കാശു) എന്നതു ചില കുട്ടികൾ നിസ്സാരമായി
വിചാരിക്കുന്നു. എങ്കിലും ഒരുറുപ്പികയിൽനിന്നു ഒരു പൈ
കുറഞ്ഞു പോയാൽ അതു പിന്നെ ഒരു മുഴുവൻ ഉറുപ്പികയല്ല
എന്നോൎത്താൽ ഒരു പൈയുടെ വില അറിയാമല്ലൊ. അനേ
കം തുള്ളിവെള്ളം കൂടി ഒരു സമുദ്രമാകുന്നതുപോലെ അനേ
കം പൈ കൂടി ഒരു ധനവാന്റെ സമ്പത്തായിത്തീരുന്നു.
നിണക്കു നിന്റെ അച്ഛൻ ആഴ്ചതോറും ഒരു പൈ തരു
ന്നെന്നു വിചാരിക്ക. നീ അതു നിസ്സാരമായി വിചാരിക്കുന്നെ
ങ്കിൽ അതു ഒരു സ്ഥലത്തു സൂക്ഷിച്ചു വെച്ചു നോക്കുക. ഒരു
കൊല്ലത്തിൽ അതു ൫൨ പൈയായിത്തീരും. ൫൨ പൈക്കു
നൂറ്റിൽ ചില്വാനം പായി കടലാസ്സു കിട്ടും. അല്ലെങ്കിൽ
അതുകൊണ്ടു രണ്ടു മൂന്നു നല്ല പുസ്തകങ്ങൾ വാങ്ങാം. പക്ഷേ
രണ്ടിടങ്ങഴി അരി വാങ്ങി പത്തു പതിനാറു ഭിക്ഷക്കാൎക്കു ഓരോ
നേരത്തെ ഭക്ഷണത്തിന്നു തക്കവണ്ണം കൊടുക്കാം. അതു ദൈ
വാനുഗ്രഹത്തിന്നുള്ള ഒരു വഴിയായിരിക്കും.

കുതിരയുടെ കുളമ്പിന്നു ലാടം തറക്കും എന്നു മുമ്പെ ഒരു
പാഠത്തിൽ വായിച്ചിരിക്കുന്നുവല്ലോ. ഒരിക്കൽ ഒരു സൈന്യാ
ധിപന്റെ കുതിരയുടെ ലാടത്തിന്നു തറച്ചിരുന്ന ഒരു ആണി
പോൎക്കളത്തിൽവെച്ചു പോയ്പോയി. ഒരു ആണിയല്ലേ?
അതു സാരമാക്കുവാനില്ല എന്നു ആ പടനായകൻ വിചാ
രിച്ചു. യുദ്ധത്തിന്നു പോയപ്പോൾ ആണി ഇല്ലായ്കനിമിത്തം
ലാടം വീണുപോയി. ലാടം പോയതിനാൽ കുതിരയുടെ കാൽ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/79&oldid=197241" എന്ന താളിൽനിന്ന് ശേഖരിച്ചത്