ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 രണ്ടാംപാഠപുസ്തകം..

മുറിഞ്ഞു. അതു നിമിത്തം സൈന്യാധിപൻ കുതിരയോടു
കൂടെ നിലത്തു വീണു മരിച്ചു പോയി. മൂപ്പൻ ചത്താൽ പട
യില്ലല്ലൊ". തങ്ങളുടെ നായകൻ മരിച്ചതിനാൽ സൈന്യം
ഓടിപ്പോയി. അതു നിമിത്തം ശത്രുക്കൾ ജയം പ്രാപിച്ചു
രാജ്യം ശത്രുവശമായി ചമഞ്ഞു. ഇതിന്റെ മൂലഹേതു എ
ന്തെന്നു ഓൎത്തുനോക്കിയാൽ സാരമില്ലാതൊരു ആണി തന്നെ.

അതുകൊണ്ടു നിസ്സാരകാൎയ്യം എന്നു നാം പലപ്പോഴും
വിചാരിക്കുന്നവയുടെ സാക്ഷാൽ വില നാം ആലോചിച്ചു
നോക്കി പ്രവൃത്തിക്കേണ്ടതാകുന്നു.

പ്രാധാന്യത നിമിഷം ഭിക്ഷക്കാർ നായകൻ മൂലഹേതു
വകവെക്ക ആയുസ്സു സൈന്യാധിപൻ ശത്രുവശം നിസ്സാരകാൎയ്യം

40. അല്പ കാൎയ്യങ്ങൾ (തുടൎച്ച).

സാരമില്ലെന്നു നിങ്ങൾ മനസ്സിൽ നിനക്കുന്ന
കാരിയമേറേ സാരമുള്ളതാം ശിശുക്കളേ ॥
വെള്ളമിന്നൊരുതുള്ളികാണുമ്പോൾ നമുക്കൊട്ടും
ഉള്ളിലില്ലതു നമുക്കുപകാരമാമെന്നു ॥
തുള്ളിയാമവയൊരു നൂറോളം കൂടി ദാഹ
മുള്ളൊരാൾ കണ്ടീടുകിലെത്രതാൻ സന്തോഷിക്കും ॥
ഇങ്ങിനെ തുള്ളിയായതേറീട്ടല്ലയോ പിന്നെ
ഗംഗയാം നദിയായതോൎക്കുവിൻ ബാലന്മാരേ ॥
കാശുകൾ കുറേ കൂട്ടിമാറിയാൽ വെള്ളിക്കാശാം
കൂശലില്ലതു മാറി പൊൻ കാശും വാങ്ങാമല്ലൊ ॥
ഇങ്ങിനെ നിങ്ങൾക്കുള്ള സമയം ചെറുതെന്നു
നിങ്ങളോ നിനക്കേണ്ട മണിക്കൂറാകുമതു ॥
മണിക്കൂർ കുറെ ചേൎന്നാൽ ദിവസമാകുമതു
കണക്കായ്ക്കുറേ ചെന്നാൽ മാസകൊല്ലങ്ങളുണ്ടാം ॥

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/80&oldid=197242" എന്ന താളിൽനിന്ന് ശേഖരിച്ചത്