ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്യാഗ്രഹം (ദുൎമ്മോഹം). 73

കൊല്ലമിങ്ങിനെയൊരുനൂറായിത്തീരും മുമ്പെ
നല്ല നമ്മുടെ ദേഹം മണ്ണാകുമറിഞ്ഞാലും॥

ഗംഗാ കൂശൽ ചെന്നാൽ
കാരിയം മാറി ദേഹം

41. അത്യാഗ്രഹം (ദുൎമ്മോഹം).

"തങ്ങൾക്കുള്ളതിൽ തൃപ്തിയുള്ളവരെക്കാൾ ധനികന്മാരാ
യവർ ഈ ഭൂമിയിൽ ആരുമില്ല" എന്നു ഒരു വിദ്വാൻ പറ
ഞ്ഞിരിക്കുന്നു. "അലംഭാവത്തോടു കൂടിയ ദൈവഭക്തി തന്നെ
ഏറ്റവും വലിയ ലാഭം" എന്നു ഒരു വിശുദ്ധപുരുഷനും പറ
ഞ്ഞിരിക്കുന്നു. മനുഷ്യൻ തന്റെ ജ്ഞാനവും ബുദ്ധിയും വ
ൎദ്ധിപ്പിപ്പാനും തന്റെ നടപ്പും സ്വഭാവവും അധികമധികം
വിശിഷ്ടമാക്കുവാനും ജീവകാലം മുഴുവൻ യത്നിക്കേണ്ടതാ
കുന്നു. ഈ സൽഗുണങ്ങൾ പോരാ എന്നു വിചാരിക്കുന്നതു
ദുൎമ്മോഹമല്ല. ഇപ്രകാരം തന്നെ പരാധീനംകൂടാതെ അ
ഹോവൃത്തി കഴിപ്പാനായി, ധനം ആൎജ്ജിപ്പാൻ ആഗ്രഹിക്കു
ന്നതും ദോഷമല്ല. ഒരുത്തൻ തനിക്കും തന്റെ സന്താന
ങ്ങൾക്കും വേണ്ടി ധനം കരുതിവെക്കേണ്ടതു ആവശ്യം തന്നേ.
എങ്കിലും കിട്ടിയതൊന്നിലും തൃപ്തിപ്പെടാതെ ഒരു ലക്ഷപ്രഭു
വോ കോടീശ്വരനോ ആയിത്തീൎന്ന ശേഷംപോലും പിന്നെ
യും ധനത്തിന്നായി ആൎത്തി ഉണ്ടാകുന്നതു എത്രയും അയോ
ഗ്യമായ സ്വഭാവമാകുന്നു. അങ്ങിനത്തെ ആളുകൾ ഈ
ലോകത്തിൽ അനേകം പേർ ഉണ്ടു.

ലണ്ടൻപട്ടണത്തിൽ പണ്ടൊരു കാലം ജീവിച്ചിരുന്ന
ജോൺ അയർ എന്നവന്നു മൂന്നു ലക്ഷം ഉറുപ്പികയുടെ
ആസ്തി ഉണ്ടായിരുന്നെങ്കിലും അത്യാഗ്രഹിയായ അവൻ
കുറെ കടലാസ്സു കക്കുമ്പോൾ ആളുകൾ അവനെ കണ്ടു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/81&oldid=197243" എന്ന താളിൽനിന്ന് ശേഖരിച്ചത്