ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുൎമ്മോഹം (തുടൎച്ച). 75

ലാക്കുവാൻ യത്നിക്കാറുണ്ടു. ഒരിക്കൽ ഒരു രാജാവു തന്റെ
പ്രജകളിൽ ഒരുത്തന്റെ മുന്തിരിങ്ങാത്തോട്ടം കണ്ടു മോഹി
ച്ചു അതിന്നായി അവനോടു ചോദിച്ചു. അവന്നു ആ തോട്ടം
തന്റെ പൂൎവ്വികന്മാരിൽനിന്നു കിട്ടിയ വസ്തുവായിരുന്നതിനാൽ
രാജാവിന്നു കൊടുത്തില്ല. അതു ഹേതുവായി രാജാവു അവ
ന്റെ മേൽ ഒരു കള്ളക്കുറ്റം ചുമത്തി അവനെ വിസ്തരിപ്പി
ച്ചു കള്ളസ്സാക്ഷികൾ മുഖാന്തരം കുറ്റം തെളിയിച്ചു ആ സാ
ധുവിനെ കൊല്ലിച്ചു. അങ്ങിനെ ആ തോട്ടം ദുരാഗ്രഹിയായ
രാജാവു കൈവശമാക്കി. എങ്കിലും എറക്കാലം രാജാവിന്നു
അതു അനുഭവിപ്പാൻ കഴിഞ്ഞില്ല. കാരണം രാജാവു ഒരു
യുദ്ധത്തിന്നു പോകേണ്ടിവന്നു. അതിൽ ഒരു അസ്ത്രംകൊണ്ടു
മരിച്ചുപോയി.

ധനവാന്മാർ മാത്രമല്ല ദരിദ്രരും കൂടെ പണമുണ്ടാക്കു
വാൻ വേണ്ടി അന്യായമായ മാൎഗ്ഗങ്ങൾ യാതൊന്നും പ്രയോ
ഗിക്കരുതു.

അലംഭാവം ദുൎമ്മോഹം സന്താനങ്ങൾ കോടീശ്വരൻ ആസ്തി
യത്നിക്ക പരാധീനം ലക്ഷപ്രഭു ആൎത്തി ദുരാഗ്രഹി

42. ദുൎമ്മോഹം (തുടൎച്ച).

കഴിഞ്ഞ പാഠത്തിൽ പറഞ്ഞ ജോൺ അയർ എന്നവ
ന്റെ അത്യാഗ്രഹത്തെ കുറിച്ചു മറ്റൊരു കഥയുണ്ടു.

അവന്നു ഏറ്റവും അടുത്ത ബന്ധുവായി ധനവാനായ
ഒരു സായ്പുണ്ടായിരുന്നു. ആ സായ്പിന്നു പ്രാണസ്നേഹിതനായി
ഒരു പാതിരിയുമുണ്ടായിരുന്നു. ജോൺഅയർ വലിയ ആസ്തി
ക്കാരനും ഈ പാതിരി സാധുവുമായിരുന്നതിനാൽ ആ സായ്പു
തന്റെ മുതലെല്ലാം തന്റെ മരണശേഷം ഈ പാതിരിക്കു
കൊടുക്കേണ്ടതാകുന്നു എന്നു ഒരു മരണപത്രിക എഴുതി ആ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/83&oldid=197246" എന്ന താളിൽനിന്ന് ശേഖരിച്ചത്