ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 രണ്ടാംപാഠപുസ്തകം.

പത്രിക പാതിരിക്കു കൊടുത്തു. എങ്കിലും മരിക്കുന്നതിന്നു
ചില ദിവസങ്ങൾക്കു മുമ്പെ താൻ മനസ്സുമാറ്റി തന്റെ
വസ്തുവിൽ അയ്യായിരം ഉറുപ്പിക സ്നേഹിതന്നും ശിഷ്ടം മുഴു
വനും അയറിന്നും ചെല്ലേണം എന്നു എഴുതി അതു അയറി
ന്റെ കൈക്കൽ കൊടുത്തു. ഇവരിരുവൎക്കും താന്താങ്ങളുടെ
കൈവശം കിട്ടിയ പത്രികയെ കുറിച്ചു മാത്രമേ അറിവുണ്ടായി
രുന്നുള്ളൂ.

ആ സായ്പു മരിച്ച ഉടനെ വേറെ അടുത്ത അവകാശിക
ളാരുമില്ലാത്തതിനാൽ ജോൺ അയർ വസ്തുമുഴുവനെ കൈ
ക്കലാക്കി. പാതിരിക്കു അയ്യായിരം ഉറുപ്പിക കൊടുക്കാതെ കഴി
ക്കേണം എന്നു കരുതി മരണപത്രിക തീയിൽ ഇട്ടു ചുട്ടു
കളഞ്ഞു. കുറെ ദിവസം കഴിഞ്ഞശേഷം ആ പാതിരി അയ
റിന്റെ അടുക്കൽ ചെന്നു "എന്റെ സ്നേഹിതൻ മരിക്കു
മ്പോൾ വല്ല മരണപത്രികയും എഴുതിത്തന്നിരുന്നുവോ?"
എന്നു ചോദിച്ചതിന്നു "ഒന്നും എഴുതീട്ടില്ല. ഞാൻ ഏക അവ
കാശി ആകയാൽ ഒരു പത്രികകൊണ്ടു ആവശ്യമില്ലല്ലൊ"
എന്നു അയർ ഉത്തരം പറഞ്ഞു. അപ്പോൾ പാതിരി സന്തോ
ഷിച്ചു തന്റെ കീശയിൽനിന്നു ഒരു കടലാസ്സ് വലിച്ചെടുത്തു
അവന്നു കാണിച്ചു: "ഇതാ നിന്റെ ബന്ധു മരിക്കുന്നതിനു
കുറെ കാലം മുമ്പെ ഇതു എനിക്കു എഴുതിത്തന്നതാകുന്നു.
ഇതിന്റെ ശേഷം യാതൊന്നും എഴുതീട്ടില്ലെങ്കിൽ ഇതു ദുൎബ്ബ
ലപ്പെട്ടിട്ടില്ല നിശ്ചയം" എന്നു പറഞ്ഞു. അയർ ഇതു കേട്ട
ഉടനെ ഇടിവെട്ടിയ മരംപോലെ ആയിപ്പോയി. അയ്യായിരം
ഉറുപ്പികകൊടുപ്പാനുള്ള മടിനിമിത്തം ഒടുവിലത്തെ പത്രിക
ദഹിപ്പിച്ചു കളഞ്ഞതുകൊണ്ടു ഈ പഴയ പത്രിക ദുൎബ്ബലപ്പെ
ടുത്തുവാൻ അവന്നു യാതൊരു നിൎവ്വാഹവുമില്ലാതെ പോയി.
"ചെട്ടിക്കു കള്ളപ്പണം കിട്ടിയപോലെ" തനിക്കു പിണഞ്ഞ
വിഢ്ഢിത്വത്തെ കൊണ്ടു ഒരക്ഷരം പോലും മിണ്ടാതെ മുതൽ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/84&oldid=197247" എന്ന താളിൽനിന്ന് ശേഖരിച്ചത്