ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 രണ്ടാംപാഠപുസ്തകം.

മീനുകൾമുതൽ ഒരു വീടോളം വലിപ്പമുള്ള തിമിംഗലം വരെ
യുള്ള മത്സ്യങ്ങളും അത്യന്തം ദീൎഗ്ഘമുള്ള പാമ്പുകൾ, മുതല,
മണ്ണൻ, ആമ മുതലായ ഇഴജന്തുക്കളും, കടലാന, കടൽപ്പന്നി,
നീർനായി, നീർക്കുതിര മുതലായ നാൽക്കാലികളും വെള്ള
ത്തിൽ ജീവിക്കുന്നു.

നമുക്കു വെള്ളത്തിന്നടിയിൽനിന്നു ശ്വാസം കഴിപ്പാൻ
പാടില്ല. എങ്കിലും മത്സ്യങ്ങൾക്കു ശ്വാസോച്ഛ്വാസം ചെ
യ്വാൻ കഴിയും. സംഗതി, നമുക്കു ശ്വാസം കഴിപ്പാനുള്ള
കരണവും അവറ്റിന്നു അതിന്നായിട്ടുള്ള കരണവും തമ്മിൽ
വ്യത്യാസമുള്ളതുകൊണ്ടാകുന്നു. മീനുകൾ ചെളുക്കയിൽക്കൂടി
ശ്വസിക്കുന്നു.

എങ്കിലും ജലചരങ്ങളിൽവെച്ചു എത്രയും വലുതായ തിമിംഗലം
നമ്മെപ്പോലെ ശ്വാസം കഴിക്കുന്ന ജന്തുവാകുന്നു.
ശ്വാസം കഴിപ്പാനായി അതു ഓരോരിക്കൽ വെള്ളത്തിന്മീതെ
പൊങ്ങിവരും. തിമിംഗലം നാല്പതു മുതൽ അറുപതടി
യോളം ദീൎഗ്ഘം വളരും. ഈ നീളത്തിൽ മൂന്നിലൊരംശം
തലയാകയാൽ അതിന്റെ ചെറുകണ്ണുകൾ ശരീരത്തിന്റെ
നടുവിലാകുന്നു എന്നു തോന്നിപ്പോകും. അതിന്റെ നാസാ
ദ്വാരങ്ങൾ തലയുടെ മീതെ ആകുന്നു. കഴുത്തു എത്രയും
കുറിയതും വയർ ഒരു വലിയ മുറിപോലെ വലിപ്പമുള്ളതുമാ
കുന്നു. വാൽ ഇരുപതിരുപത്തഞ്ചടി നീളമുണ്ടാകും. വായിൽ
പല്ലില്ല. വായി നല്ലവണ്ണം തുറന്നാൽ ഒരു ചെറു തോണി
യും ആളുകളും മുഴുവനെ അതിൽ അടങ്ങിപ്പോകും. എങ്കി
ലും തൊണ്ട ഇടുങ്ങിയതാകയാൽ വിഴുങ്ങുവാൻ കഴികയില്ല.
അതുനിമിത്തം തിമിംഗലം ചെറു മീനുകളെ മാത്രം തിന്നുന്നു.
അതു വായി തുറന്നുംകൊണ്ടു വെള്ളത്തിന്നുള്ളിൽക്കൂടെ അതി
വേഗത്തിൽ നീന്തും. അപ്പോൾ അതിൽ അകപ്പെട്ടുപോ
കുന്ന ചെറുമീനുകളെ എല്ലാം അതു വിഴുങ്ങിക്കളയും. വായി

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/86&oldid=197249" എന്ന താളിൽനിന്ന് ശേഖരിച്ചത്