ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരുത്തിയും പട്ടും. 79

പൂട്ടിയ ഉടനെ വായുടെ രണ്ടു വശത്തുമുള്ള അരിപ്പകളിൽ
കൂടെ വെള്ളം പുറത്തേക്കു പോയ്പോകും.

തിമിംഗലത്തെ പിടിപ്പാൻ വളരെ പ്രയാസമുണ്ടു. അതി
നെ ഒരു വിധം ചാട്ടുളികൊണ്ടു എറിഞ്ഞു മുറി ഏല്പിച്ചും
ഓടിച്ചും ക്ഷീണിപ്പിച്ചും വേണം പിടിക്കുവാൻ. തോണി അ
തിനോടു അധികം അടുത്തുപോയാൽ വാൽകൊണ്ടു ഒരടി
കൊടുത്തെങ്കിൽ തോണിയും അതിലുള്ളവരും കൂടി ആകാശ
ത്തിലേക്കു പത്തിരുപതടി പൊന്തി വീണ്ടും കടലിൽ വീണു
മുങ്ങിപ്പോകും.

തിമിംഗലത്തിന്റെ കൊഴുപ്പിൽനിന്നു ഒരു വിധം എണ്ണ
യെടുക്കുന്നു. വടക്കൻരാജ്യക്കാർ ഇതിന്റെ മാംസം ഭക്ഷിക്കും.
എല്ലുകൊണ്ടു കുടയുടെ ഇല്ലിയും മറ്റോരോ സാധനങ്ങളും
ഉണ്ടാക്കുന്നു.

വലിപ്പം ശ്വാസോച്ഛ്വാസം അരിപ്പ ക്ഷീണിപ്പിച്ചും
നീർനായി ജലചരങ്ങൾ ചാട്ടുളി അകപ്പെട്ടു

44. പരുത്തിയും പട്ടും.

നാം ധരിക്കുന്ന വസ്ത്രങ്ങൾ മുഖ്യമായി മൂന്നു തരമാകുന്നു.
നൂൽകൊണ്ടു നെയ്യുന്ന തുണിയാൽ ഉണ്ടാക്കുന്നവയും രോമം
കൊണ്ടുള്ളവയും പട്ടുതുണികൊണ്ടുള്ളവയും തന്നെ. രോമം
കൊണ്ടു തുണിയുണ്ടാക്കുന്ന വിവരം മുമ്പെ ചില പഠങ്ങളിൽ
നിങ്ങൾ കേട്ടിരിക്കുന്നുവല്ലോ. നൂൽത്തുണിയുടെ മൂലസാധ
നം പരുത്തിച്ചെടിയാകുന്നു.

പരുത്തി മലയാളരാജ്യത്തിൽ അധികമായി വളരുന്നില്ലെ
ങ്കിലും അടുത്ത ചില ജില്ലകളിൽ അതു ധാരാളം കൃഷി ചെ
യ്യുന്നുണ്ടു. മണലോടു സമ്മിശ്രമായ ഒരു വക കറുപ്പുമണ്ണു

6*

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/87&oldid=197250" എന്ന താളിൽനിന്ന് ശേഖരിച്ചത്