ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരുത്തിയും പട്ടും. 81

ഇതിന്നു പറ്റിയ ഭൂമിയാകുന്നു. പരുത്തി വലിയൊരു മര
മായി വളരുന്നില്ല. എട്ടുപത്തടി ഉയരത്തിൽ വളരുന്ന ഒരു
ചെടിയത്രെ. ഇതിന്റെ കായി ഒരു ചെറിയ അടക്കയോളം
പോരും. ആ കായ്ക്കകത്തുള്ള വിത്തിനെ പൊതിഞ്ഞിരിക്കു
ന്ന ഒരു വക രോമമത്രെ പരുത്തി. കായുണങ്ങുമ്പോൾ അ
തിന്നകത്തുനിന്നു ഈ രോമവും ഉണങ്ങി വികസിക്കുന്നതി
നാൽ അതിന്റെ തോടു പിളൎന്നു പോകുന്നു. അപ്പോൾ അ
തിവെണ്മയായ പരുത്തി പുറത്തു കാണാം. തോടു കള
ഞ്ഞു ഈ പരുത്തി ഒക്ക എടുത്ത ശേഷം അതിനോടു എത്ര
യും ബലമായി പറ്റിയിരിക്കുന്ന കുരു വേറാക്കുവാനാകുന്നു
തെല്ലു വിഷമമുള്ളതു. ഈ നാട്ടിലെ തന്തുവായന്മാർ ഒരു
വക വില്ലുകൊണ്ടു എക്കി കുരു വേറാക്കുന്നു. അതിന്റെ
ശേഷം അതു റാട്ടിലിട്ടു നൂല്ക്കും. വിലാത്തിക്കാൎക്കു ഇതിന്നൊക്കെ
വിശേഷമായ യന്ത്രങ്ങളുണ്ടു. മലയാളദേശത്തിൽ കോഴിക്കോ
ട്ടിൽ പരുത്തി നൂല്ക്കുന്ന ഒരു വമ്പിച്ച യന്ത്രശാലയുണ്ടു. വെളു
ത്ത നൂൽ പലവൎണ്ണമുള്ള ചായങ്ങളിൽ മുക്കി തുണി നെയ്യുന്നു.
പരുത്തിക്കുരു കാളകൾക്കും പശുക്കൾക്കും ശക്തിയും പുഷ്ടി
യും വൎദ്ധിക്കേണ്ടതിന്നു തിന്മാൻ കൊടുക്കും.

പട്ടു എന്നതു സാക്ഷാൽ ഒരു പുഴുവിന്റെ കൂടാകുന്നു.
ആ പുഴുവിന്റെ ഉത്പത്തിസ്ഥാനം ചീനരാജ്യമത്രെ. അതു
കൊണ്ടു പട്ടുപുഴുവിനെ പോറ്റുവാനും പട്ടുനൂൽ ഉണ്ടാക്കുവാ
നും ഇപ്പോഴും ചീനക്കാർ തന്നെ മഹാമിടുക്കന്മാർ. ഭൂഖണ്ഡ
ങ്ങളുടെ ദക്ഷിണദിക്കുകളിൽ മിക്ക ഇടങ്ങളിലും ഇപ്പോൾ ഈ
പുഴുവെ വളൎത്താറുണ്ടു. ആദ്യം കടുവിന്റെ പരിണാമത്തി
ലുള്ള ഒരു ചെറു മുട്ടയിൽനിന്നു വിരിഞ്ഞു വരുന്ന പുഴുവിനെ
അമാറത്തിയില കൊടുത്തു പോറ്റും. അതു വലുതായാൽ
തനിയേ ഒരു ചില്ലിക്കൊമ്പിന്മേലോ മറ്റോ കയറി ഒരു കൂടു
കെട്ടി അതിന്നുള്ളിൽ ഒരു വക അണ്ഡമായിപ്പോകും. അങ്ങി

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/89&oldid=197252" എന്ന താളിൽനിന്ന് ശേഖരിച്ചത്