ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാംപാഠപുസ്തകം.

1. നല്ല കുട്ടികളുടെ ചില ഗുണങ്ങൾ.

ഒരു നല്ല കുട്ടി തന്റെ അമ്മയച്ഛന്മാരെ സ്നേഹിച്ചു
ബഹുമാനിക്കും. അവരുടെ കല്പന എപ്പോഴും അനുസരിച്ചു
അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. അവൻ അവരോടു
വല്ലതും ചോദിച്ചിട്ടു അവർ അതു കൊടുക്കാഞ്ഞാലും അവൻ
പിറു പിറുക്കയില്ല. അമ്മയച്ഛന്മാൎക്കു തന്നെക്കാളും അറിവും
ജ്ഞാനവും ഉണ്ടെന്നും അവർ അതു കൊടുക്കാത്തതു തനിക്കു
അതിനെക്കൊണ്ടു ആവശ്യം ഇല്ലാത്തതിനാലാകുന്നു എന്നും
അവൻ ബോധിക്കും. നല്ല കുട്ടി അമ്മയച്ഛന്മാരെ മാത്രമല്ല
സഹോദരസഹോദരിമാരെയും സ്നേഹിക്കും. തന്റെ ഉടപ്പി
റന്നവരോടു ഒരിക്കലും ശണ്ഠകൂടുകയില്ല. മൂത്തവരെ അനുസ
രിച്ചു ബഹുമാനിക്കയും ഇളയവരെ ഉപദ്രവിക്കാതെ സ്നേഹി
ക്കയും ചെയ്യും.

നല്ല കുട്ടി തന്റെ ചങ്ങാതിമാരെയും സ്നേഹിക്കും. അവ
രെ ചീത്തവാക്കുകൾ പറഞ്ഞു അപമാനിക്കയോ ഏഷണി
പറഞ്ഞു അവരെ തമ്മിൽ ഭേദിപ്പിക്കയോ ചെയ്കയില്ല.

നല്ല കുട്ടി അസഭ്യവാക്കുകൾ പറകയില്ല. കക്കുകയും
കളവു പറയുകയുമില്ല. കലശൽ ചെയ്യുന്ന ദുഷ്ടക്കുട്ടികളോടു
സംസൎഗ്ഗം ചെയ്യാതെ തന്നെക്കാളും നല്ലവരും ബുദ്ധിയും വി
വേകവും ഉള്ളവരും ആയവരോടു അവൻ സ്നേഹം കെട്ടും.

നല്ലകുട്ടി എഴുത്തുപള്ളിയിൽ പാഠങ്ങൾ ശരിയായി പഠി
ച്ചുകൊണ്ടുപോകും. മടി അശേഷം കാണിക്കയില്ല. ഗുരു
നാഥനെ വണക്കത്തോടെ അനുസരിച്ചു സ്നേഹിക്കും.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/9&oldid=197171" എന്ന താളിൽനിന്ന് ശേഖരിച്ചത്