ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 രണ്ടാംപാഠപുസ്തകം.

നെ കുറെ ദിവസം കഴിഞ്ഞാൽ ആ അണ്ഡത്തിന്നുള്ളിൽ
നിന്നു ഒരു വിശേഷമായ (പാറ്റ) പാപ്പാത്തി പുറത്തു വരും.
എന്നാൽ കൂടായിരിക്കുമ്പോൾ തന്നെ അതെടുത്തു ചൂടുവെള്ള
ത്തിലിട്ടു ആ ജീവിയെ കൊന്നു, ആ കൂടു നൂറ്റു പട്ടുനൂലാ
ക്കുന്നു. പട്ടുനൂൽ വളരെ മൃദുവായി കാണുന്നുവെങ്കിലും എ
ത്രയും ഉറപ്പുള്ളതാകുന്നു.

മൂലസാധനം വികസിക്കുന്നു എക്കി യന്ത്രശാല ഉത്പത്തി
സമ്മിശ്രം തന്തുവായൻ റാട്ടു പുഷ്ടി ദക്ഷിണം
പരിണാമം അമാറത്തി

45. സ്ഥിരോത്സാഹം.

അദ്ധ്വാനവും പ്രയത്നവും ഈ ലോകത്തിൽ ദൈവം
മനുഷ്യൎക്കു വിധിച്ചതാകുന്നു എന്നു മുമ്പൊരു പാഠത്തിൽ
പറഞ്ഞുവല്ലൊ. നാം എത്ര അധികം അദ്ധ്വാനിക്കുന്നുവോ
അത്ര അധികം ഫലവും കാണും. എങ്കിലും ചിലപ്പോൾ
നമ്മുടെ പ്രയത്നത്തിന്നു തൽകാലസാഫല്യം കാണുകയില്ല.
അപ്പോൾ മനസ്സു വെടിഞ്ഞു പോകരുതു. ഒരു പ്രവൃത്തി
ആരംഭിച്ചാൽ അതു പൂൎത്തിയാക്കാത്തവർ അധമന്മാരാകുന്നു.
ഉത്തമന്മാർ എത്രവൎഷം അദ്ധ്വാനിക്കേണ്ടിവന്നാലും വേണ്ട
തില്ല തങ്ങളുടെ ഉദ്ദേശം സാധിക്കേണ്ടതിന്നു പരിശ്രമിച്ചു
കൊണ്ടു തന്നെ ഇരിക്കും. എല്ലാമനുഷ്യരും ഒരുപോലെ ഭീരു
ത്വം കാണിക്കുന്നവരായിരുന്നെങ്കിൽ ഇന്നു ഭൂമിയിൽ നാം കാ
ണുന്ന അനവധി അത്ഭുതവസ്തുക്കൾ ഉണ്ടാവാനിടവരികയി
ല്ലയായിരുന്നു. മുമ്പു ചിലപാഠങ്ങളിൽ കേട്ടപ്രകാരം പുതിയ
രാജ്യങ്ങളും ദ്വീപുകളും മറ്റും കണ്ടുപിടിച്ചതു ചില അതി
ധീരന്മാരുടെ സ്ഥിരോത്സാഹം കൊണ്ടാകുന്നു. നൂൽ നൂല്ക്കു
കയും കപ്പലോടിക്കയും മറ്റും ചെയ്യുന്ന യന്ത്രങ്ങൾ കണ്ടു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/90&oldid=197253" എന്ന താളിൽനിന്ന് ശേഖരിച്ചത്